Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ കാറിന് തീപിടിച്ച് സൈനിക വിദ്യാർത്ഥിയും രണ്ട് സഹോദരിമാരും മരണപ്പെട്ടു

October 23, 2022

October 23, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ : ഖത്തറിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അതിദാരുണമായ അപകടത്തിൽ മൂന്ന് സ്വദേശി സഹോദരങ്ങൾ മരിച്ചതായി പ്രാദേശിക അറബ് ദിനപത്രമായ 'അൽ ശർഖ്' റിപ്പോർട്ട് ചെയ്തു.റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച രാത്രി ഷമാൽ റോഡിനടുത്താണ് അപകടമുണ്ടായത്. സൈഫ് സയീദ് അൽ  യിഫായി,സഹോദരിമാരായ നൂറ, മൗദ സയീദ് അൽ യിഫായി എന്നിവരാണ് മരണപ്പെട്ടത്.
സൈഫ് സയീദ് അൽ  യിഫായി ദോഹയിലെ അഹമ്മദ് ബിൻ മുഹമ്മദ് സൈനിക കോളേജിൽ വിദ്യാർത്ഥിയായിരുന്നു.

മരണപ്പെട്ടവരുടെ അധ്യാപകരും സുഹൃത്തുക്കളും പരിചയക്കാരും അടക്കം നൂറ് കണക്കിന് ആളുകൾ സമൂഹമാധ്യമങ്ങളിൽ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.

സൈഫ്  നല്ല വിദ്യാർത്ഥിയും സഹപാഠികൾക്ക് പ്രിയപ്പെട്ടവനുമായിരുന്നെന്ന് ഖത്തർ യൂണിവേഴ്സിറ്റിയിലെ ഡോ; മുഹമ്മദ് ബിൻ റാഷിദ് അൽ മറായി ട്വീറ്റ് ചെയ്തു.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മൃതദേഹങ്ങൾ ശനിയാഴ്ച വൻജനാവലിയുടെ സാന്നിധ്യത്തിൽ മെസൈമീർ ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക

 


Latest Related News