Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഈ മലയാളി പെൺകുട്ടി ചില്ലറക്കാരിയല്ല,രാജകീയ വിമാനത്തിൽ ഖത്തർ അമീർ പേരു വിളിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്നുവെന്ന് താരാ ജോർജ്

October 14, 2021

October 14, 2021

ദോഹ : താര ജോർജ് എന്ന മലയാളി പെൺകുട്ടി ആകാശയാത്രയിൽ ഏറെക്കാലം ഒപ്പം പറന്നത് ഒരു ചില്ലറക്കാരനൊപ്പമല്ല.വിഖ്യാത സംവിധായകൻ കെ.ജി ജോർജിന്റെയും സൽമയുടെയും മകൾ എന്ന നിലയിൽ മലയാളികൾ നിർബന്ധമായും ഓർത്തിരിക്കേണ്ട ഈ പെൺകുട്ടി ഖത്തർ അമീറിന്റെ രാജകീയ വിമാനങ്ങളിലെ ആദ്യ മലയാളി കാബിൻ ക്രൂവന്ന നിലയിൽ ഖത്തർ അമീറിനൊപ്പം നിരവധി തവണ യാത്ര ചെയ്തതിന്റെ അനുഭവങ്ങൾ ഈയിടെ ട്രാവൽ ബ്ലോഗർ ബൈജു എൻ നായരുമായി പങ്കുവെക്കുകയായിരുന്നു. 2005ൽ എമിറേറ്റ്‌സ് എയർവേയ്‌സിൽനിന്ന് ആരംഭിച്ച പറക്കൽ ജോലിയാണ് ഒടുവിൽ അമീറിന്റെ റോയൽ ഫ്‌ളൈറ്റില്‍ ലാന്‍ഡ് ചെയ്തതെന്ന് താരാ ജോർജ് അഭിമുഖത്തിൽ പറയുന്നു.. 2019 നവംബറിൽ പണി കളഞ്ഞ് കേരളത്തിൽ തിരിച്ചെത്തി. ഇപ്പോൾ റെന്റ് എ ഫാഷൻ എന്ന ബിസിനസ് നടത്തുന്നു. ഹോളിസ്റ്റിക് വെൽനസ് കോച്ചാണ്.


 "സെന്റ് തെരേസാസ് കോളജിലെ പഠനശേഷം ഫൈറ്റർ ജെറ്റിൽ പൈലറ്റ് ആകണമെന്നായിരുന്നു മോഹം. അതിനായി ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തെങ്കിലും കിട്ടിയില്ല. ഇനിയെന്ത് എന്ന് ആലോചിക്കുന്ന വേളയിലാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ കാണാൻ പോയത്. പപ്പയുടെ ഒരു സുഹൃത്ത് എന്തു കൊണ്ട് കാബിൻ ക്രൂവാകാൻ ശ്രമിച്ചുകൂടാ എന്ന് ചോദിച്ചു. അങ്ങനെയാണ് കാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുന്നത്. എമിറേറ്റ്‌സ് എയർവേയ്‌സിൽ ജോലി കിട്ടുകയും ചെയ്തു. എമിറേറ്റ്‌സിൽ ഏഴു വർഷമാണ് ജോലി ചെയ്തത്. ഒരിക്കൽ മികച്ച പ്രവർത്തനത്തിനുള്ള നജ്മ് മെറിറ്റ് പുരസ്‌കാരം ലഭിച്ചു. പിന്നീടാണ് ഖത്തർ റോയൽ ഫ്‌ളൈറ്റിൽ നിന്ന് ഇന്റർവ്യൂ ഓഫർ വന്നത്. ദോഹയിൽ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. ജോലിക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു"- അവർ കൂട്ടിച്ചേർത്തു.

അതിൽപ്പിന്നെ ഖത്തർ രാജാവിനും കുടുംബത്തിനുമൊപ്പം ലോകം മുഴുവൻ പറക്കാനുള്ള അസുലഭ ഭാഗ്യം കൈവന്നെന്ന് താര പറയുന്നു. ഏഴര വർഷമാണ് ഖത്തർ അമീറിന്റെ റോയൽ ഫ്‌ളൈറ്റിൽ കാബിൻ ക്രൂവായത്. 'അവര്‍ നമ്മളെ എങ്ങനെ ട്രീറ്റ് ചെയ്യുമെന്ന ഭയവും ഉത്കണ്ഠയുമൊക്കെ ആദ്യമുണ്ടായിരുന്നു. എന്നാൽ അമീർ പേരുവിളിച്ച് അഭിവാദ്യം ചെയ്യുന്നതു വരെയെത്തി പരിചയം. അമീർ മാത്രമല്ല, കുടുംബവും മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും റോയൽ ഫ്‌ളൈറ്റിലാണ് സഞ്ചരിക്കുന്നത്. രാജകുടുംബവുമായി വലിയ അടുപ്പമാണുള്ളത്. കുടുബക്കാരുമായി ഇപ്പോഴും ബന്ധമുണ്ട്. മലയാളികളെ അവർക്ക് ഇഷ്ടമാണ്. അവരുടെ മിക്ക സ്റ്റാഫുകളും മലയാളികളാണ്. കേരളത്തിൽ വന്ന് റമദാൻ കൂടണം എന്നൊക്കെ അവർ പറയും' - താര പറഞ്ഞു.

ഖത്തർ അമീറിന്റെ ബഹുഭൂരിപക്ഷം യാത്രകളും ഔദ്യോഗികമാണെന്ന് താര വിശദീകരിച്ചു. 'അപൂർവ്വമായി മാത്രമാണ് കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ പോകുന്നത്. ബെഡ്‌റൂം, ബാത്ത്‌റൂം, ലിവിങ് റൂം, സ്പാ, ഹോം തിയേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് അമീറിന്റെ വിമാനം. രാജകുടുംബാംഗങ്ങൾക്കൊപ്പം 35 ദിവസം വരെ വിദേശത്തു ചെലവഴിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, യൂറോപ്പ്, യുഎസ്, മാലിദ്വീപ് എന്നിങ്ങനെയായിരുന്നു ആ യാത്ര. വേട്ടയാടലും മീൻപിടിത്തവുമാണ് രാജകുടുംബത്തിന്റെ ഹോബി. ഗൂഗ്ൾ മാപ്പിൽ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഫിഷിങ്ങിന് പോയിട്ടുണ്ട്. മിലിട്ടറി നിയന്ത്രണത്തിലുള്ള ദ്വീപുകളാണ് അതൊക്കെ'- താര പറയുന്നു. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News