Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഹജ്ജിന് പോകുന്ന ഖത്തർ വ്യവസായിക്ക് ആശംസാ ഫ്ളക്സുമായി ക്ഷേത്ര കമ്മറ്റി,സമൂഹ മാധ്യമങ്ങളിൽ വൈറൽ

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ
കണ്ണൂര്‍:ഈ വർഷത്തെ ഹജ്ജ് കര്‍മ്മത്തിനായി പോകുന്ന ഖത്തറിലെ വ്യവസായിക്ക് ആശംസ അറിയിക്കാൻ ക്ഷേത്രകമ്മറ്റി സ്ഥാപിച്ച ഫ്‌ളക്‌സ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ് മാനേജിങ് ഡയറക്റ്റർ കെ.സൈനുൽ ആബിദിനും കുടുംബത്തിനും ആശംസകൾ അറിയിക്കാൻ സ്വദേശമായ പാനൂർ  മൊകേരിയിലെ പുത്തൻപുര മടപ്പുര ആഘോഷ കമ്മിറ്റിയാണ് ക്ഷേത്രത്തിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചത്.

ക്ഷേത്ര കമ്മിറ്റിയുടെ ഫ്ലക്സ് ബോര്‍ഡ് നവ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമാണ് കെ.സൈനുല്‍ ആബിദീൻ.

'പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട ആബിദ് കാക്കും കുടുംബത്തിനും മൊകേരി പുത്തൻപുര ശ്രീ മുത്തപ്പൻ മടപ്പുര ആഘോഷ കമ്മിറ്റിയുടെയാത്ര മംഗളങ്ങള്‍ ‘ എന്നാണ് ഫ്ളക്സിൽ ഉള്ളത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News