Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വാർഷികത്തിൽ അധികാരമേൽക്കാനുള്ള താലിബാൻ നീക്കം പാളി,ഖത്തറിന്റെ ഇടപെടലെന്ന് സൂചന

September 11, 2021

September 11, 2021

കാബൂള്‍: അമേരിക്കയിലെവേൾഡ്‌ ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ട സെപ്തംബര്‍ 11ന് അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടത്താനുള്ള താലിബാന്റെ നീക്കം പാളി. റഷ്യയുടെയും ഖത്തറിന്റെയും ഇടപെടലാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. സെപ്തബംര്‍ 11ന് ചടങ്ങ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ ഖത്തറിലെ മധ്യസ്ഥ സംഘത്തെ അറിയിച്ചു എന്നാണ് വിവരം.

ഇതോടെ താലിബാന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് മാറ്റിവച്ചു. പുതിയ തിയ്യതി തീരുമാനിച്ചിട്ടില്ല. ഖത്തറിന്റെ തീരുമാനം കൂടി പരിഗണിച്ചാണ് പുതിയ തിയ്യതി തീരുമാനിക്കുക എന്നറിയുന്നു. ആറ് രാജ്യങ്ങള്‍ക്കാണ് താലിബാന്റെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. ചൈന താലിബാന് സാമ്ബത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

സത്യപ്രതിജ്ഞാ ചടങ്ങ് 11ന് നടത്താന്‍ കഴിഞ്ഞാഴ്ചയാണ് താലിബാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ചൈന, റഷ്യ, തുര്‍ക്കി, ഇറാന്‍, ഖത്തര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ അനുസ്മരണ ദിനമാണ് സെപ്തംബര്‍ 11. 2001ലെ ഈ സംഭവത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്ക് അധിനിവേശം നടത്തിയത്.

സെപ്തംബര്‍ 11ന് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ ഖത്തറിലെ സമാധാന ചര്‍ച്ചാ സംഘത്തെ അറിയിക്കുകയായിരുന്നു എന്നാണ് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങള്‍ തടസം പറഞ്ഞിട്ടില്ല. നേരത്തെ റഷ്യ ക്ഷണം സ്വീകരിച്ചിരുന്നു. നയതന്ത്ര പ്രതിനിധികളില്‍ ആരെങ്കിലും അഫ്ഗാനിലെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞിരുന്നത്.

അമേരിക്കയും നാറ്റോ രാജ്യങ്ങളും ഖത്തര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കരുനീക്കം നടത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നാണ് താലിബാന്‍ തിയ്യതി മാറ്റാന്‍ ആലോചിച്ചതത്രെ. ഇടക്കാല സര്‍ക്കാരാണ് താലിബാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ താലിബാന്‍ നേതാക്കള്‍ക്ക് പ്രാതിനിധ്യമുള്ള സര്‍ക്കാരാണിത്. മറ്റു രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു.


Latest Related News