Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖുർആൻ കത്തിച്ചതിൽ പ്രതിഷേധം,ഖത്തറിലെ സൂഖ് അൽ ബലാദി സ്വീഡിഷ് ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി

July 24, 2023

July 24, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സ്വീഡനിൽ ഖുർആൻ കത്തിക്കുകയും വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഖത്തറിലെ പ്രമുഖ സ്ഥാപനമായ സൂഖ് അൽ ബലദി എല്ലാ സ്വീഡിഷ് ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കാൻ തീരുമാനിച്ചു.ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ സ്വീഡിഷ് ഉൽപന്നങ്ങൾ വിൽപന നടത്തില്ലെന്ന് സൂഖ് അൽ ബലദ് പ്രസ്താവനയിൽ അറിയിച്ചു.

 

സ്ഥാപനത്തിന്റെ അലമാരിയിൽ നിന്ന് സ്വീഡിഷ് ഉൽപന്നങ്ങൾ എടുത്തുമാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം,  സ്വീഡനിലെ ഇറാഖി എംബസിക്ക് പുറത്ത്  സ്വീഡിഷ് അധികൃതരുടെ അനുമതിയോടെ പരസ്യമായി ഖുർആൻ കത്തിച്ച സംഭവത്തിൽ  ഗൾഫിലും അറബ് രാജ്യങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം  പ്രതിഷേധം അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News