Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ മുഴുവൻ നിർത്താതെ ഓടിത്തീർക്കാനൊരുങ്ങി ഇന്ത്യക്കാരിയായ സൂഫിയ സൂഫി

December 28, 2022

December 28, 2022

ബിലാൽ ശിബ്‌ലി 

ദോഹ : 35 മുതൽ 40 മണിക്കൂർ കൊണ്ട് ഖത്തർ മുഴുവൻ ഓടിത്തീർക്കാൻ ഒരുങ്ങുകയാണ് അജ്‌മീർ സ്വദേശിയായ 35-കാരി സൂഫിയ.ഗിന്നസ് ബുക്കിൽ ഇടം നേടുന്നതിനായി ഡൽഹി വിമാനത്താവളത്തിലെ ജോലി ഉപേക്ഷിച്ച് റണ്ണറായി മാറിയ സൂഫിയ സൂഫി യു.എ.ഇ മുഴുവൻ ഓടിത്തീർക്കാനുള്ള തയാറെടുപ്പിന് മുന്നോടിയായാണ് കൊച്ചുരാജ്യമായ ഖത്തറിൽ ഓടാനായി എത്തുന്നത്.

"എനിക്ക് മടുത്തു തുടങ്ങിയിരുന്നു.  ജോലി എന്നെ എങ്ങോട്ടും എത്തിക്കുന്നില്ല. എന്റെ നിബന്ധനകൾക്ക് അനുസൃതമായി ജീവിക്കാൻ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു…" ഖത്തറിലുടനീളം നിർത്താതെ ഓടുക എന്നതാണ്. സ്‌പോർട്‌സുമായി വലിയ ബന്ധമൊന്നുമില്ലാത്ത കുടുംബത്തിൽ ജനിച്ച സൂഫിയ  സൂഫിയുടെ ലക്‌ഷ്യം. കുട്ടിക്കാലത്തും സ്പോർട്സിനോട് വലിയ താൽപ്പര്യമില്ലായിരുന്നു. ഡൽഹി വിമാനത്താവളത്തിലെ വിരസവും മടുപ്പിക്കുന്നതുമായ ജോലിയാണ് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്.

2017-ൽ ജോലി ഉപേക്ഷിച്ച സൂഫിയ  ആദ്യം അയൽപക്കത്തെ പാർക്കിലാണ് ഓടി തുടങ്ങിയത്. “ഓട്ടം എനിക്ക് ഒരു ലഹരിയായി അനുഭവപ്പെട്ട് തുടങ്ങി. ഓടി തുടങ്ങിയപ്പോൾ ഞാൻ ജീവിതത്തെ പ്രണയിച്ചു തുടങ്ങി. പാർക്കിലെ ദിവസേനയുള്ള ചെറിയ ഓട്ടങ്ങളിൽ നിന്ന് പുറത്തേക്ക് കൂടുതൽ ദൂരത്തേക്ക് ഓടി. മാരത്തണുകളിൽ പങ്കെടുത്തു തുടങ്ങി. ഓട്ടം എനിക്ക് പോസിറ്റിവിറ്റി നൽകി"- സൂഫിയ പറയുന്നു.

ഈ ആസക്തിക്ക് സൂഫിയക്ക് മുന്നിൽ പുതിയ വാതിലുകൾ തുറന്നു. ലോകം മുഴുക്കെ സഞ്ചരിക്കാനും പ്രത്യാശയുടെ സന്ദേശം ലോകം മുഴുക്കെ പ്രചരിപ്പിക്കാനും സൂഫിയ ആഗ്രഹിച്ചു.  “എനിക്ക് ഓട്ടം ജീവിതം അനുഭവിക്കാനുള്ള അവസരമായിരുന്നു." -  അവർ  ആത്മവിശ്വാസത്തോടെ പറയുന്നു.

ശ്രീനഗർ മുതൽ കന്യാകുമാരി വരെയും മണാലി മുതൽ ലേ വരെയും  ഓടിത്തീർത്ത് സൂഫിയ ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. ഡൽഹി-ആഗ്ര-ജയ്പൂർ, 16 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. 2020ൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ 110 ദിവസം കൊണ്ട് 6000 കിലോമീറ്ററിലധികം ഓടി.  87 ദിവസം കൊണ്ട് കാശ്മീർ മുതൽ കന്യാകുമാരി വരെ, 6 ദിവസം കൊണ്ട് മണാലി മുതൽ ലേ വരെ.... ഈ ഓട്ടങ്ങളെല്ലാം സൂഫി സൂഫിയയെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ എത്തിച്ചു.

ഈ പോസിറ്റിവിറ്റിയാണ് അവരെ ഇപ്പോൾ ഖത്തറിലേക്ക് കൊണ്ടുപോകുന്നത്, അവിടെ 35-40 മണിക്കൂറിനുള്ളിൽ 200 കിലോമീറ്റർ ഓടാനാണ് ശ്രമിക്കുന്നത്. ഇതിനായി ആഴ്ചയിൽ 6 ദിവസം ഇപ്പോൾ പരിശീലിക്കുന്നുണ്ട്.പരിശീലനം പൂർത്തിയായാൽ ഖത്തറിലേക്ക് വിമാനം കയറും.

ദേശീയ തലത്തിലുള്ള സൈക്ലിസ്റ്റായ അവളുടെ പങ്കാളി വികാസ് ആണ് ഖത്തറിനെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തത്.  “മണാലി മുതൽ ലേ വരെ പൂർത്തിയാക്കിയ ശേഷം എനിക്ക് ഒരു പുതിയ വെല്ലുവിളി വേണം. ഖത്തർ ഒരു നല്ല ചോയ്സായി കാണപ്പെട്ടു, ”അവർ പറയുന്നു. യുഎഇയിലെ ഏഴ് എമിറേറ്റുകളിലൂടെ ഓടാനുള്ള വലിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് ഖത്തർ പരീക്ഷണ വേദിയാകും.

"2024-ൽ ലോകമെമ്പാടുമുള്ള എന്റെ വലിയ ഓട്ടം ആരംഭിക്കുന്നതിന് മുമ്പ് ഖത്തറും യുഎഇയും എനിക്ക് ശരിയായ ദിശ കാണിച്ചു തരും. ”-അവർ പറയുന്നു.

2024 അവസാനം ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, യുഎസ്എ, അലാസ്ക, റഷ്യ എന്നിവയെ ബന്ധിപ്പിച്ച് വിവിധ ഭൂഖണ്ഡങ്ങളിലൂടെ 30,000 കിലോമീറ്ററിലധികം സൂഫിയ ഓടും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News