Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഭാരിച്ച പഠനച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യ ബുക്ക് ബാങ്ക്

March 30, 2023

March 30, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യ ബുക്ക് ബാങ്ക്. ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് സ്റ്റുഡന്റ്‌സ് ഇന്ത്യ ബുക്ക് ബാങ്ക്. 2011 ല്‍ തുടങ്ങിയ ഈ സംരംഭം ഭാരിച്ച പഠനച്ചെലവ് കാരണം വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാണ്. ഇത്തവണ മൂന്നൂറുലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകം കൈമാറിയത്.

യൂത്ത് ഫോറം ഖത്തറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ ബുക്ക് ബാങ്ക് ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനകരമാകുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News