Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിലെ ആറ് ഹെൽത്ത് സെന്ററുകളിലെ സേവനം ഇനി സ്വദേശികൾക്ക് മാത്രം

January 01, 2022

January 01, 2022

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പരിശോധനക്കെത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചതിനാൽ ആറ് ഹെൽത്ത് സെന്ററുകളിലെ സേവനം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി.തുമാമ,റൗദത്ത് അൽ ഖൈൽ,ലിബൈബ്,ഉംസലാൽ,അൽ വജ്‌ബ,മുഐതർ എന്നീ ഹെൽത്ത്‌സെന്ററുകളിലാണ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.ഖത്തർ പൊതുജനരോഗ്യവിഭാഗത്തിലെ ബന്ധപ്പെട്ട അധികൃതർ ഹെൽത്ത് സെന്ററുകൾക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

രാജ്യത്തെ സ്വകാര്യ-സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധനക്കെത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News