Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ വ്യവസായവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി ഏകജാലക സംവിധാനം

February 28, 2022

February 28, 2022

ദോഹ : രാജ്യത്തെ വ്യവസായ മേഖലയിലെ രജിസ്‌ട്രേഷൻ അടക്കമുള്ള നടപടികൾ സുഗമമാക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിരവധി സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കാനാണ് പുതിയ പദ്ധതി ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. 

പുതുതായി ആരംഭിക്കുന്ന സംരംഭങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസുകൾ, നഷ്ടപെട്ട ലൈസൻസുകൾക്ക് പുതുക്കി ലഭിക്കാനുള്ള അപേക്ഷ തുടങ്ങിയ പന്ത്രണ്ടോളം സേവനങ്ങൾ ഓൺലൈൻ ആയി നൽകുന്ന സൗകര്യവും ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരുന്നു. പിന്നാലെയാണ് ഏക ജാലക സംവിധാനം നിലവിൽ വരുന്നത്. മെത്രാഷ് 2 ആപ്ലിക്കേഷനിലൂടെയാണ് ഈ സംവിധാനം ലഭ്യമാക്കുക. മെത്രാഷിലൂടെ വ്യവസായങ്ങൾക്കും കെട്ടിടങ്ങൾക്കുമുള്ള ലൈസൻസ് സ്വന്തമാക്കാൻ 200 റിയാലാണ് ഫീസായി നൽകേണ്ടത്.


Latest Related News