Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ കമ്പനി രജിസ്‌ട്രേഷനുള്ള ഏകജാലക സംവിധാനത്തിന് തുടക്കമായി

June 19, 2023

June 19, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ കമ്പനി രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ എളുപ്പവും സുതാര്യവുമാക്കുന്നതിനുള്ള ഏകജാലക സംവിധാനത്തിന് തുടക്കമായി.വാണിജ്യ-വ്യവസായ, തൊഴിൽ, നീതി, ആഭ്യന്തര മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് കൂടുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ കമ്പനി രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്.

പുതിയ വെബ്‌സൈറ്റ് ഞായറാഴ്ച മുതൽ പ്രവർത്തനസജ്ജമായി.ഇതനുസരിച്ച്,വിവിധ മന്ത്രാലയങ്ങളിൽ നേരിട്ട് പോകാതെയും മറ്റു വെബ്‌സൈറ്റുകൾ സാന്ദർശിക്കാതെയും single window എന്ന വെബ്‌സൈറ്റ് വഴി കമ്പനി രജിസ്‌ട്രേഷനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ കഴിയും.

സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനും പ്രാദേശിക,വിദശ നിക്ഷേപങ്ങളെ ആകർഷിക്കാനും ലക്ഷ്യമാക്കിയാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ നിർദേശപ്രകാരം പുതിയ സംവിധാനം ഒരുക്കിയതെന്ന് വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല അൽ താനി പറഞ്ഞു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News