Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
'സംസ്കാരത്തിന്റെ കരുത്ത്',ഖത്തറിന്റെ സാംസ്കാരിക ഈടുവെയ്പുകളെ കുറിച്ച് ശൈഖ മയാസയുടെ പുസ്തകം

October 01, 2022

October 01, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ മ്യൂസിയംസ് (ക്യുഎം) ചെയർപേഴ്‌സൺ ശൈഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി രചിച്ച  ഖത്തറിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിശദീകരിക്കുന്ന' ദ പവർ ഓഫ് കൾച്ചർ'എന്ന പുസ്തകം ഉടൻ വായനക്കാരിലേക്കെത്തും..സമൂഹ മാധ്യമങ്ങളിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.

"ഞാൻ നാൽപതിലേക്കെത്തിയിരിക്കുന്നു.ഈ നിർണായക വേളയിൽ ഖത്തറിൽ അഭിവൃദ്ധി പ്രാപിക്കുന്ന സാംസ്കാരിക അന്തരീക്ഷവും സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകിയ, കൂട്ടായി ഏറ്റെടുത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ചുള്ള വ്യക്തിപരമായ ചിന്തകളുടെ പരമ്പരയാണ് പുസ്തക"മെന്ന് പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ശൈഖ അൽ മയാസ്സ ട്വിറ്ററിൽ കുറിച്ചു.പുസ്തകം നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും ഖത്തറിന്റെ ഭാവി ശോഭനമാണെന്നും അവർ പ്രത്യക്ഷ പ്രകടിപ്പിച്ചു.

ഫിഫ ലോകകപ്പ്  ടൂർണമെന്റിന്റെയും സാംസ്‌കാരിക പരിപാടികളുടെയും വിജയത്തിനായി പ്രവർത്തിച്ച പിതാവ്, സഹോദരൻ, അമ്മ, ഭർത്താവ്, കുട്ടികൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ,നേരിട്ടോ അല്ലാതെയോ പങ്കെടുത്ത വ്യക്തികൾ എന്നിവർക്കായാണ് പുസ്തകം സമർപ്പിചിരിക്കുന്നത്.

240 പേജുള്ള പുസ്തകത്തിന്റെ വാചകം ഹിന്ദി, ചൈനീസ്, അറബിക്, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ പുസ്തകം ലഭ്യമായിരിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News