Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിന്റെ പുനരുല്‍പാദന-സുസ്ഥിര കുതിപ്പിന് 7 പുതിയ റീസൈക്ലിങ് ഫാകടറികള്‍ ഉടന്‍

May 14, 2023

May 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറിന്റെ പുനരുല്‍പാദന-സുസ്ഥിര കുതിപ്പിന് ആക്കം കൂട്ടാന്‍ മിസൈദിലെ അല്‍ അഫ്ജയില്‍ 7 പുതിയ റീസൈക്ലിങ് ഫാക്ടറികള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പുനരുല്‍പാദന വ്യവസായിക മേഖലയായി അല്‍ അഫ്ജയെ മാറ്റാനുള്ള വികസന നടപടികള്‍ ഊര്‍ജിതമാണ്. ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് മിസൈദ് വ്യവസായിക മേഖലയിലെ അല്‍ അഫ്ജയിലാണ് പുതിയ 7 ഫാക്ടറികള്‍ കൂടി തുറക്കുന്നത്. സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥയിലേക്കും സുസ്ഥിരതയിലേക്കുമുള്ള ഖത്തറിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള റീസൈക്ലിങ് വ്യവസായങ്ങളുടെ കേന്ദ്രമായി അല്‍ അഫ്ജയെ വികസിപ്പിക്കാനുള്ള നടപടിയാണിതെന്ന് അധികൃതര്‍ പറഞ്ഞു. 

നിലവില്‍ അല്‍ അഫ്ജയില്‍ 11 റീസൈക്ലിങ് ഫാക്ടറികളുണ്ട്. 7 പുതിയ റീസൈക്ലിങ് ഫാക്ടറികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 12 എണ്ണത്തിന്റെ നിര്‍മാണം പുരോഗതിയിലാണെന്നും നഗരസഭ മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്ലസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ വ്യക്തമാക്കി. അല്‍ അഫ്ജയില്‍ ഫാക്ടറികള്‍ക്കായി അനുവദിച്ചിരിക്കുന്ന പ്ലോട്ടുകളുടെ എണ്ണം 252 ആയി. ഇവയില്‍ 53 എണ്ണം റീസൈക്ലിങ് ഫാക്ടറികള്‍ക്കുള്ളതാണ്. 

അല്‍ അഫ്ജ മേഖല ഘട്ടം ഘട്ടമായി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനായി സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് അല്‍ അഫ്ജ മേഖലയിലെ റീസൈക്ലിങ് വ്യവസായിക മേഖലയാക്കി മാറ്റുന്നത്.

എണ്ണ, മെഡിക്കല്‍ മാലിന്യങ്ങള്‍, തടി, ലോഹം, ഇലക്ട്രോണിക് സാധനങ്ങള്‍, പ്ലാസ്റ്റിക്, ടയറുകള്‍, ബാറ്ററികള്‍, നിര്‍മാണ മാലിന്യങ്ങളുടെ തരംതിരിക്കലും പുനരുല്‍പാദനവും, ജൈവ സിമന്റ് നിര്‍മാണം, ഗ്ലാസ്, വസ്ത്രങ്ങള്‍ എന്നിവയുടെ റീസൈക്കിളിങ്  തുടങ്ങിയവയാണ് അല്‍ അഫ്ജയില്‍ ലക്ഷ്യമിടുന്നത്. റീസൈക്ലിങ് മേഖലയില്‍ വലിയ മുന്നേറ്റത്തിന് അല്‍ അഫ്ജ വഴിയൊരുക്കും.

മിസൈദിലെ വേസ്റ്റ് മാനേജ്മെന്റ് സെന്ററിനും മാലിന്യനിക്ഷേപ കേന്ദ്രത്തിനും സമീപത്തായാണ് അല്‍ അഫ്ജ. അല്‍ അഫ്ജയുടെ വികസനത്തിന് സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News