Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കായുള്ള രണ്ടാമത്തെ ഹയ്യ സേവന കേന്ദ്രം ഡിഇസിസിയിൽ തുറന്നു

October 11, 2022

October 11, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (SC) രണ്ടാമത്തെ ഹയ്യ കാർഡ് സേവന കേന്ദ്രം ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ തുറന്നു.

ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ഹയ്യ കാർഡ് ടിക്കറ്റ് ഉടമകൾക്ക് ഇവിടെ നേരിട്ടെത്തി സഹായം തേടാവുന്നതാണ്.ആവശ്യമുള്ളവർക്ക് ഹയ്യ കാർഡ് പ്രിന്റ് ചെയ്തെടുക്കാനും ഇവിടെ സൗകര്യമുണ്ടാകും.അതേസമയം,ഹയ്യ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് മതിയാകുമെന്നതിനാൽ പ്രിന്റിന്റെ ആവശ്യമുണ്ടാവില്ല.

ഡിസംബർ 23 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും കേന്ദ്രം പ്രവർത്തിക്കും.

അലി ബിൻ ഹമദ് അൽ അത്തിയ അരീന (ABHAA)യിലാണ് ആദ്യത്തെ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്.

എല്ലാ ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കും ഹയ്യ കാർഡ് നിർബന്ധമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News