Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ലോകകപ്പ് സന്ദർശകർക്കുള്ള രണ്ടാമത്തെ 'ഒഴുകുന്ന കൊട്ടാരം' എം.എസ്.സി പോയേഷ്യ ദോഹ തുറമുഖത്ത് എത്തി

November 14, 2022

November 14, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കാനുള്ള രണ്ടാമത്തെ ഫ്‌ളോട്ടിംഗ് ഹോട്ടലായ എംഎസ്സി പോയേഷ്യ ഇന്ന് രാവിലെ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. മൂന്ന് ക്രൂയിസ് കപ്പലുകളില്‍ ആദ്യത്തേത് എം.എസ്.സി വേള്‍ഡ് യൂറോപ്പ രണ്ടു ദിവസം മുമ്പ് ഖത്തറിൽ എത്തിയിരുന്നു.മൂന്നാമത്തേത് ഉടൻ ദോഹ തീരത്ത് എത്തും.

മൂന്ന് നീന്തല്‍ക്കുളങ്ങള്‍, സ്പാ, വെല്‍നസ് സെന്ററുകള്‍, പൂള്‍സൈഡ് സിനിമ, ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നീ സൗകര്യങ്ങളുള്ള കപ്പലിൽ വ്യൂ ക്യാബിനുകള്‍ മുതല്‍ ബാല്‍ക്കണി ക്യാബിനുകളും സ്യൂട്ടുകളും വരെ വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങള്‍ ലഭ്യമാണ്.


‘കൈറ്റോ സുഷി ബാര്‍, ഇല്‍ പല്ലാഡിയോ ഇറ്റാലിയന്‍ റെസ്റ്റോറന്റ്, ഗ്രാപ്പോളോ ഡി ഓറോ വൈന്‍-ടേസ്റ്റിംഗ് ബാര്‍, ഹിച്ച്കോക്ക് ലോഞ്ച് സിഗാര്‍ റൂം, ഒരു ഡിസ്‌കോ എന്നിവയുള്‍പ്പെടെ ഡൈനിംഗ്, വിനോദ വേദികളുടെ ഒരുവിസ്മയ ലോകമാണ് കപ്പലില്‍ ഒരുക്കിയിരിക്കുന്നത്.

നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ ദോഹയിലെ ഗ്രാന്‍ഡ് ടെര്‍മിനലില്‍ തങ്ങുന്ന കപ്പലിൽ  ഒരു രാത്രി താമസത്തിന് 640 റിയാല്‍ മുതലാണ് നിരക്കുകൾ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News