Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ലോകകപ്പിനുള്ള ഹയ്യ കാർഡ് പ്രിന്റ് ചെയ്തു നൽകാൻ രണ്ടു കേന്ദ്രങ്ങൾ തുറക്കുമെന്ന് സുപ്രീം കമ്മറ്റി

September 18, 2022

September 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയവർക്ക് പ്രിന്റ് ചെയ്ത ഹയ്യ കാർഡുകൾ സ്വീകരിക്കാൻ  ദോഹയിൽ രണ്ടു കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.അലി ബിൻ ഹമദ് അൽ അത്തിയ അരീന (ABHA അരീന), ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (DECC) എന്നിവിടങ്ങളിലാണ് ഹയ്യ കാർഡ് സെന്ററുകൾ സ്ഥാപിക്കുക.അൽകാസ് ടിവിയുമായി സംസാരിക്കുന്നതിനിടെ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ കുവാരിയാണ് ഇക്കാര്യം പറഞ്ഞത്.രണ്ടിൽ ഏതെങ്കിലുമൊരു കേന്ദ്രം സന്ദർശിച്ച് പ്രിന്റ് ചെയ്ത ഹയ്യ കാർഡ് സ്വീകരിക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.ടിക്കറ്റുടമകളുടെ കയ്യിൽ നിന്ന് ഹയ്യ കാർഡ് നഷ്‌ടപ്പെട്ടാൽ,കേന്ദ്രം സന്ദർശിച്ച് അധിക നിരക്കുകളൊന്നും നൽകാതെ തന്നെ മറ്റൊരു കാർഡ് നേടാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹയ്യ കാർഡിന് മത്സര ടിക്കറ്റ് നിർബന്ധമായതിനാൽ ഏതെങ്കിലുമൊരു മത്സരം കാണാനുള്ള  ടിക്കറ്റ് വാങ്ങിയ ആരാധകർക്ക് മാത്രമേ www.qatar2022.qa വെബ്‌സൈറ്റ് വഴി കാർഡിന് ഓൺലൈനായി അപേക്ഷിക്കാൻ കഴിയൂ.ടിക്കറ്റ് സ്വന്തമാക്കിയവർ എത്രയും വേഗം ഹയ്യ കാർഡിനായി രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഹയ്യ കാർഡിന് അപേക്ഷിക്കാനുള്ള അവസാന നിമിഷം വരെ കാത്തിരിക്കരുത്.ഖത്തറിലേക്കുള്ള പ്രവേശനാനുമതിക്ക് പുറമെ,സ്റ്റേ  ഡിയങ്ങളിലേക്കുള്ള പ്രവേശനം, മറ്റ് ദിവസങ്ങളിലെ സൗജന്യ യാത്ര എന്നിവ ഉൾപെടെ നിരവധി സേവനങ്ങൾ ലഭിക്കാൻ ഹയ്യ കാർഡ് നിർബന്ധമാണ്."-അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News