Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് സന്ദർശകർക്കായി നാൽപതിലധികം വിദേശ എംബസികൾ ഒരു കുടക്കീഴിൽ,അന്താരാഷ്ട്ര കോൺസുലാർ സേവന കേന്ദ്രം ദോഹയിൽ തുറന്നു

October 30, 2022

October 30, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് സന്ദർശകർക്കായി ടൂർണമെന്റ് ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര കോൺസുലർ സേവന കേന്ദ്രം ദോഹയിൽ പ്രവർത്തനം തുടങ്ങി.ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി(എസ്.സി)പുതിയ സേവനകേന്ദ്രം തുറന്നത്.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനായി വരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള സദർശകർക്ക് ഇവിടെ നിന്ന് ആവശ്യമായ കോൺസുലാർ സേവനങ്ങൾ ലഭിക്കും.ലോകകപ്പിന് യോഗ്യത നേടിയ 31 രാജ്യങ്ങൾ ഉൾപ്പെടെ 40-ലധികം വിദേശ രാജ്യങ്ങളുമായി ചേർന്നാണ് സേവനം ഒരുക്കുന്നത്.നവംബർ 1 ചൊവ്വാഴ്‌ച മുതൽ രാവിലെ 10 മുതൽ രാത്രി 10 വരെ എല്ലാ ദിവസവും സേവനം ലഭ്യമായിരിക്കും. ഡി ഇ സി യിലെ ഹാൾ 4-ലാണ് അന്താരാഷ്ട്ര കോൺസുലാർ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്.

താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇവിടെ നിന്ന് സേവനങ്ങൾ പ്രയോജനപ്പെടുത്താം :

അർജന്റീന,ജർമ്മനി,പോർച്ചുഗൽ,ഓസ്ട്രേലിയ,ഘാന,സൗദി അറേബ്യ,ബംഗ്ലാദേശ്,ഇന്ത്യ,സെനഗൽ,ബെൽജിയം,ഇറാൻ,

സെർബിയ,ബ്രസീൽ,ജപ്പാൻ,സിംഗപ്പൂർ,കാമറൂൺ,കൊറിയ റിപ്പബ്ലിക്,സ്പെയിൻ,കാനഡ,കുവൈത്ത്,,ശ്രീലങ്ക,ചൈന,ലെബനൻ,സ്വിറ്റ്സർലൻഡ്,കോസ്റ്റാറിക്ക,മെക്സിക്കോ,സിറിയ,ക്രൊയേഷ്യ,മൊറോക്കോ,ടുണീഷ്യ,ഡെൻമാർക്ക്,നെതർലാൻഡ്സ്,യുകെ,ഇക്വഡോർ,പാകിസ്ഥാൻ,യുഎസ്എ,ഈജിപ്ത്,ഫിലിപ്പീൻസ്,ഉറുഗ്വേ,ഫ്രാൻസ്,പോളണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News