Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അൽ അൽബെയ്‌ക്ക് 'ഒറിജിനൽ' ദോഹയിലേക്ക്,അഞ്ച് മൊബൈൽ റസ്റ്റോറന്റുകൾ അതിർത്തി കടക്കുന്നു

October 25, 2022

October 25, 2022

ന്യൂസ്‌റൂം ബ്യുറോ 

സൗദി അറേബ്യയിലെ അറബികളുടെ ജനപ്രിയ റെസ്റ്റോറന് ശൃംഖലയായ  അൽബെയ്‌ക്ക് ദോഹയിൽ മൊബൈൽ റസ്റ്റോറന്റുകൾ തുടങ്ങി.ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നിലവിൽ രണ്ടെണ്ണം മാത്രമാണ് ദോഹയിലെത്തിയതെങ്കിലും മൂന്ന് മൊബൈൽ യൂണിറ്റുകൾ കൂടി ഉടൻ എത്തുമെന്ന് മാനേജ്‌മെന്റ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.

'സ്‌നേഹം ലോകത്തെ ഒന്നിപ്പിക്കുന്നു' എന്ന സ്ലോഗനിൽ ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽബെയ്‌ക്കിലെ വിവിധതരം സോസുകളും ബ്രോസ്റ്റഡ്, ഫ്രൈഡ് ചിക്കൻ എന്നിവയും വർഷങ്ങളായി അറബികളുടെ നാവിൻതുമ്പിലെ പ്രിയരുചിക്കൂട്ടാണ്. 80 രാജ്യങ്ങളിൽ ബ്രാഞ്ചുകളുള്ള  അൽബെയ്‌ക്ക് സൗദി അറേബ്യയിലെ ഏറ്റവും വലിയ റസ്റ്റോറന്റ് ശൃംഖലയാണ്.

അതേസമയം, ഇതേപേരിൽ ഖത്തറിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് സ്വദേശികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈയിടെ വലിയ ചർച്ചകൾ നടന്നിരുന്നു.സൗദികൾക്ക് ഏറെ പ്രിയപ്പെട്ട 'അൽ ബെയ്ക്' ഖത്തറിൽ ഇനിയും ആരംഭിക്കാത്തതിലുള്ള നിരാശയും അന്ന് നിരവധി പേർ പങ്കവെച്ചിരുന്നു.നിലവിൽ ഇതേപേരിൽ ഖത്തറിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിയിലെ യഥാർത്ഥ അൽ ബെയ്ക്കുമായി ബന്ധമില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News