Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തർ സംസ്‌കൃതി സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

July 17, 2023

July 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തര്‍ സംസ്‌കൃതി എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംസ്‌കൃതി-സി.വി. ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന്റെ 2023 വര്‍ഷത്തെ അവാര്‍ഡ് നിര്‍ണയത്തിനായി പ്രവാസി മലയാളികളില്‍ നിന്നും ചെറുകഥകള്‍ ക്ഷണിച്ചു.

50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക.

ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ പ്രവാസി മലയാളികള്‍ക്ക് ഈ മത്സരത്തിലേക്ക് ചെറുകഥകള്‍ അയക്കാം. മുമ്പ്  പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള, മൗലികമായ രചനകള്‍ ആയിരിക്കണം അവാര്‍ഡ് നിര്‍ണയത്തിന് അയക്കേണ്ടത്.

രചനകളില്‍ രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ ഉള്‍ക്കൊള്ളിക്കരുത്. വിദേശരാജ്യത്ത് താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖകളും, മൊബൈല്‍ നമ്പർ  ഉൾപെടെയുള്ള മേല്‍വിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം.

രചനകള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ cvsaward2023@gmail.com, mangalambijoos1969@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പായി കിട്ടത്തക്കവിധം അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (00974) 55859609, 33310380, 55659527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News