Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
യാത്രാ ആവശ്യങ്ങൾക്കല്ലാത്ത കോവിഡ് പരിശോധനക്ക് ആന്റിജൻ ടെസ്റ്റ് മതി,ദോഹയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വൻ തിരക്ക്

January 01, 2022

January 01, 2022

അൻവർ പാലേരി / ദോഹ 

ഫോട്ടോ :ന്യൂസ്‌റൂം 

ദോഹ :രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ  ആശുപത്രികളിൽ കോവിഡ് പരിശോധന നടത്താൻ എത്തുന്നവരുടെ എണ്ണം വർധിക്കുന്നു.. മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മാത്രമേ പീസീആർ ടെസ്റ്റ്‌ നടത്താൻ കഴിയൂ എന്ന അറിയിപ്പിന് ശേഷവും നൂറുകണക്കിന് ആളുകൾ സർക്കാർ,സ്വകാര്യ  ആശുപത്രികളിലേക്ക് ഒഴുകുന്നത് ആരോഗ്യമേഖലയിലെ  ജീവനക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.. തിരക്ക് വർധിച്ചതിനാൽ പീസീആർ ടെസ്റ്റിന്റെ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കുന്ന സാഹചര്യവും നിലവിലുണ്ട്.

യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പീസീആർ ടെസ്റ്റിന്റെ ഫലം വേണമെന്ന നിബന്ധന ഉണ്ടെങ്കിലും, കോവിഡ് ഉണ്ടോ എന്ന് അറിയാനായി എത്തുന്നവരും ഇതേ ടെസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ ന്യൂസ്റൂമിനോട് പറഞ്ഞു. ഇത്തരക്കാർ പീസീആർ ടെസ്റ്റിന് പകരം ആന്റിജൻ പരിശോധന നടത്താൻ തയ്യാറായാൽ നിലവിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ അവസാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആന്റിജൻ പരിശോധനയിൽ പോസറ്റിവ് ആയാൽ  കോവിഡ് രോഗബാധിതനാവാനുള്ള സാധ്യത കൂടുതലാണ്.ഇത്തരക്കാർ മാത്രം,കോവിഡ് സ്ഥിരീകരിക്കാൻ ആർ.ടി.പി.ആർ പരിശോധന നടത്തിയാൽ മതിയാവും. ആന്റിജൻ പരിശോധനയിൽ നെഗറ്റിവ് ആയാൽ ശരീരത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം ഇല്ലെന്നാണ് അർത്ഥം. ആർടീപീസീആർ ടെസ്റ്റിനായി തിരക്ക് കൂട്ടാതെ, ആന്റിജൻ ടെസ്റ്റ്‌ എടുക്കാൻ ഖത്തറിലെ ജനങ്ങൾ തയ്യാറായാൽ, ഖത്തറിന്റെ ആരോഗ്യരംഗത്തിന് അത് വലിയൊരു ആശ്വാസമാകുമെന്നും  ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നേരത്തെ, ഗുരുതര രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾ വീടുകളിൽ തന്നെ ഐസൊലേഷനിൽ കഴിയാനുള്ള നിർദേശം ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News