Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സ്വപ്നം ബാക്കിയാക്കി മടക്കം,റൊണാൾഡോയും കുടുംബവും പ്രൈവറ്റ് ജെറ്റിൽ നാട്ടിലേക്ക് മടങ്ങി

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ  ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബാംഗങ്ങളും പ്രൈവറ്റ് ജെറ്റിൽ ഖത്തറിൽ നിന്ന്  മടങ്ങി. ദോഹ എയർപോർട്ടിൽ നിന്നുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വൈകാരിക വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരെയുള്ള തോൽവിക്ക് ശേഷം പൊട്ടിക്കറഞ്ഞു കൊണ്ട് ഡ്രെസ്സിംഗ് റൂമിലേക്ക് പോകുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

കരിയറിൽ നിരവധി കിരീടങ്ങൾ മുൻ റയൽ മാഡ്രിഡ് താരം നേടിയിട്ടുണ്ടെങ്കിലും ലോകകപ്പ് മാത്രമാണ് അദ്ദേഹത്തിന്റെ ഷെൽഫിൽ ഇടം പിടിക്കാത്തത് . തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും, മൊറൊക്കോയുമായുള്ള ക്വാർട്ടർ ഫൈനൽ തന്റെ രാജ്യത്തിനായി റൊണാൾഡോയുടെ അവസാന മത്സരമായേക്കും.

അദ്ദേഹവുമായുള്ള കരാർ അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു. സൗദി അറേബ്യയിലെ ഒരു ക്ലബുമായി റൊണാൾഡോ കരാറിൽ ഏർപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം ഇത് നിഷേധിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News