Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
നോര്‍ക്ക റൂട്ട്സ് വഴി ഖത്തറിലേക്ക് റിക്രൂട്ട്മെന്റിന് അവസരമൊരുങ്ങുന്നു

August 05, 2022

August 05, 2022

തിരുവനന്തപുരം:ഖത്തര്‍ ആസ്ഥാനമായുളള എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്‍, ഖത്തറിലേയ്ക്കുളള തൊഴിലവസരങ്ങള്‍ സംബന്ധിച്ച്‌ നോര്‍ക്കാ റൂട്ട്‌സുമായി ചര്‍ച്ച നടത്തി.

നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നോര്‍ക്ക ആസ്ഥാനത്തായിരുന്നു ചര്‍ച്ച. വിദേശത്തുളള തൊഴില്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്ന മലയാളികള്‍ക്കായി വ്യത്യസ്തമായ ചാനലുകളിലൂടെ റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗത്തിനു ശേഷം പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ലോകത്തെല്ലായിടത്തുമുളള തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി പ്രൊഫഷണലുകള്‍ക്കും, സ്‌കില്‍ഡ് ലേബേഴ്സിനും, അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികള്‍ക്കുമുളള അവസരങ്ങള്‍ കണ്ടെത്താനാണ് നോര്‍ക്ക ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തറിലെ എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്കാ റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്റെ (ജെ.കെ മേനോന്‍) സന്ദര്‍ശനം.

ചര്‍ച്ചയില്‍ ഖത്തറില്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി റിക്രൂട്ട്മെന്റ് നടത്താന്‍ ധാരണയായിട്ടുണ്ടെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കമ്പനിയിലും  നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ദോഹയില്‍ ഒരു എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്ത് തൊഴില്‍ അവസരങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാനും ധാരണയായി.

നോര്‍ക്കാ റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്ബൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കൊളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ ടി കെ ശ്യാം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News