Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
'രാഘവീയം',രാഘവൻ മാസ്റ്റർക്ക് സ്മരണാഞ്ജലിയുമായി അടയാളം ഖത്തർ

March 04, 2023

March 04, 2023

ന്യൂസ്‌റൂം ബ്യുറോ   

ദോഹ :അനശ്വര സംഗീത പ്രതിഭ രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള 'രാഘവീയം'സംഗീതാഞ്ജലിക്ക് ദോഹ വേദിയാകുന്നു.അടയാളം ഖത്തറിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 17, വെള്ളിയാഴ്‌ച വൈകുന്നേരം 6.30 മുതൽ ഐസിസി അശോക ഹാളിലാണ് പരിപാടി നടക്കുക.

മലയാള ഗാനങ്ങൾ ഇതര ഭാഷാഗാനങ്ങളുടെ അനുകരണങ്ങൾ മാത്രമായിരുന്ന കാലത്ത് മലയാളത്തിന്റെ ഗന്ധവും, നാടൻ ശീലുകളുടെയും മാപ്പിളപാട്ടിന്റെയും ഇമ്പമാർന്ന ഈണങ്ങൾ കൊണ്ട് മലയാളി മനസിനെ സംഗീത സാന്ദ്രമാക്കിയ അതുല്യ പ്രതിഭയായിരുന്നു രാഘവൻ മാസ്റ്റർ.
കർണ്ണാടക സംഗീതത്തിന്റെയും, സംസ്‌കൃത ശ്ലോകങ്ങളുടെയും സ്വാധീനത്തിൽ പെട്ടിരുന്ന മലയാള ചലച്ചിത്ര സംഗീത ലോകത്ത് ഒരു പുതിയ വഴി വെട്ടിത്തുറന്നായിരുന്നു രാഘവൻ മാസ്റ്ററുടെ രംഗ പ്രവേശം. അദ്ദേഹത്തിന്റെ എണ്ണമറ്റ ഗാനങ്ങളിൽ നിന്നും നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ കോർത്തിണക്കിയാണ്  മഹാപ്രതിഭയ്ക്ക് ഉചിതമായ സംഗീതാഞ്ജലി സമർപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു..
പ്രവേശനം സൗജന്യമായിരിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9  


Latest Related News