Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഒന്നാം പ്രതി ഇപ്പോഴും ഖത്തറിൽ തന്നെ,ആർ.ജെ രാജേഷ് വധക്കേസിൽ ഒന്നാം സാക്ഷി കൂറുമാറി

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ നിർണ്ണായക കൂറുമാറ്റം. ഒന്നാം സാക്ഷി കുട്ടനാണ് വീണ്ടും സാക്ഷിവിസ്താരത്തിന് എത്തിയപ്പോൾ കൂറുമാറിയത്. കൊല്ലാനായി എത്തിയ പ്രതികൾ മുഖം മൂടി ധരിച്ചിരുന്നു ഇത് കാരണം ആരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല എന്നാണ് ഒന്നാം സാക്ഷി കോടതിയിൽ മൊഴി നൽകിയത്. 2018 മാർച്ച് 26 ന് പുലർച്ചെ 3 മണിക്കായിരുന്നു റേഡിയോ ജോക്കിയായിരുന്ന രാജേഷിൻ്റെ കൊലപാതകം. രണ്ടും മൂന്നും നാലും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി,തൻസീർ എന്നിവർ ചേർന്ന് രാജേഷിനെ വെട്ടിക്കൊല്ലുന്നത് കണ്ടെന്നായിരുന്നു  ഒന്നാം സാക്ഷി കുട്ടൻ്റെ ആദ്യമൊഴി .എന്നൽ  പോലീസ് തന്നെ ഭീഷണിപ്പെടുത്തി പറയിപിച്ചതയിരുന്നെന്നു ഇന്നു മൊഴി മാറ്റുകയായിരുന്നു. ഇന്ന് താൻ സഹോദരനും ഒന്നിച്ചാണ് എത്തിയതെന്നും  ഭയമില്ലാതെയാണ് കോടതിയിൽ സത്യം പറയുന്നത് എന്നും സാക്ഷി കൂട്ടിച്ചേർത്തു.പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന ആയുധം അടക്കം അന്ന് സാക്ഷി തിരിച്ചറിഞ്ഞിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ പതിനൊന്ന് പേരാണ് വിചാരണ നേരിടുന്നത്.

സാലി എന്ന മുഹമ്മദ് സാലിഹ്, കായംകുളം സ്വദേശി അപ്പു എന്ന അപ്പുണ്ണി, കരുനാഗപ്പള്ളി സ്വദേശി കെ.തൻസീർ, കുണ്ടറ സ്വദേശി സ്‌ഫടികം എന്ന സ്വാതി സന്തോഷ്, കൊല്ലം സ്വദേശി സനു സന്തോഷ്, ഓച്ചിറ സ്വദേശി എ.യാസീൻ, കുണ്ടറ സ്വദേശി ജെ.എബി ജോൺ, സുമിത്ത്, സുമിത്തിന്റ ഭാര്യ ഭാഗ്യ ശ്രീ,എറണാകുളം സ്വദേശി സെബല്ല ബോണി,വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരാണ് കേസിലെ പതിനൊന്ന് പ്രതികൾ.കേസിലെ ഒന്നാം പ്രതി മുഹമ്മദ് സത്താർ ഇപ്പോഴും ഖത്തറിലുണ്ട്.ഖത്തറിൽ സാമ്പത്തിക കുറ്റങ്ങളിൽ പ്രതിയായതിനാൽ ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതാണ് പ്രതിക്ക് അനുകൂലമായത്. കേസിലെ രണ്ടു മുതൽ നാലുവരെയുള്ള പ്രതികൾ  ജുഡീഷ്യൽ കസ്റ്റഡിയിലാണ്.2018 ജൂലൈ 2 ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.ഒന്നാം പ്രതി സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി ഖത്തറിലിരുന്ന വേളയിൽ രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത് .തിരുവനന്തപുരം രണ്ടാം അഡിഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News