Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് 'പൂര'മാക്കാൻ തൃശൂർക്കാരുമുണ്ട്,വളണ്ടിയർ സേനയിൽ തിളങ്ങി 'ക്യൂഗെറ്റ്'

November 13, 2022

November 13, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിന് അടുത്ത വാരം ദോഹയിലെ സ്റ്റേഡിയങ്ങളിൽ പന്തുരുളുമ്പോൾ സ്റ്റേഡിയത്തിനകത്തും പുറത്തുമായി വിവിധ സേവനരംഗങ്ങളിൽ സഹായികളായി മുപ്പതോളം തൃശൂർക്കാരുമുണ്ടാകും.തൃശൂർക്കാർ പണ്ടുമുതൽക്കേ അങ്ങനെയാണെന്നാണ് പഴമൊഴി.ആഘോഷം എന്തായാലും അവർ 'പൂര'മാക്കും.ആനയും മുത്തുക്കുടയുമൊന്നുമില്ലെങ്കിലും കാൽപന്തുകളിയുടെ ചരിത്രത്തിലെ ആദ്യ അറേബ്യൻ ആഘോഷവും തങ്ങളുടെ പ്രവർത്തന മേഖലയിൽ അവർ ശരിക്കും പൂരക്കുട നിവർത്തുമെന്ന് ഉറപ്പ്.

തൃശൂർ  ഗവർമെന്റ് എഞ്ചിനിയറിങ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ 'ക്യൂഗെറ്റി'ന്റെ മുപ്പതോളം വളണ്ടിയർമാരാണ് ഖത്തർ ലോകകപ്പ് വോളണ്ടിയർമാരുടെ പട്ടികയിൽ ഇടം പിടിച്ചത്.

2021 ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പ്‌ ടൂർണമെന്റിൽ ക്യൂഗെറ്റിന്റെ പത്തോളം പേരാണ് വോളണ്ടിയർമാരായി രംഗത്തുണ്ടായിരുന്നത്..ഈ പരിചയത്തിൽ നിന്നുണ്ടായ അനുഭവവും പ്രചോദനവുമാണ് ലോകകപ്പിൽ കൂടുതൽ പേരെ രംഗത്തിറക്കാൻ പ്രചോദനമായതെന്ന് സംഘാടകർ പറയുന്നു. ക്യൂഗെറ്റ് അംഗങ്ങളിൽ നിന്നുള്ള നൂറിൽപ്പരം അപേക്ഷകളിൽ നിന്ന് ഒടുവിൽ നാൽപ്പതോളം പേരെ അഭിമുഖത്തിനു വിളിക്കുകയും 30 പേരെ വൊളന്റീയർമാരായി തെരഞ്ഞെടുക്കുകയുമായിരുന്നു.

ഫാൻ സപ്പോർട്ട്, മീഡിയ ഓപ്പറേഷൻ, ആരാധകർക്കുള്ള വിവിധ സേവനങ്ങൾ, മനുഷ്യവിഭവശേഷി ക്രോഡീകരണം, ഫുട്ബോൾ ടെക്നോളജി, ഹയ പ്രോഗ്രാം, ഫാൻ ഫെസ്റ്റിവൽ, അതിഥികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകൽ തുടങ്ങി വിവിധ മേഖലകളിലാണ് ഇവർ പ്രവർത്തിക്കുക.

ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ(IBPC ) രജിസ്റ്റർ ചെയ്ത  സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ  ഗവർമെന്റ് എഞ്ചി: കോളേജ് ഖത്തർ ഘടകം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News