Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
51-ാമത് അമീര്‍ കപ്പ്; ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

March 15, 2023

March 15, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 51-ാമത് അമീര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) പ്രഖ്യാപിച്ചു.

ഏപ്രില്‍ 8നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിക്കുക. തുടര്‍ച്ചയായ നാലു ദിവസങ്ങളിലായാണ് മത്സരം. റമ്ദാന്‍ മാസമായതിനാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളെല്ലാം രാത്രി 9.45നാണ് ആരംഭിക്കുക. അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ അറബി, മഐതറിനെ നേരിടും.

അടുത്തദിവസം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അല്‍ ഗരാഫ അല്‍ ഷഹാനിയയെ നേരിടും. ഏപ്രില്‍ 10ന് നിലവിലെ ചാമ്പ്യന്മാരായ അല്‍ ദുഹൈലും അല്‍ സെയ്ലിയയും തമ്മില്‍ ഏറ്റുമുട്ടും.

അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ സദ്ദും ഉം സലാലും ഏറ്റുമുട്ടും.

ഏപ്രില്‍ 24, 25 തീയതികളില്‍ വൈകുന്നേരം 6.45ന് സെമി ഫൈനലുകള്‍ നടക്കും. ഫൈനലിന്റെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


Latest Related News