Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
യാത്രക്കാരിൽ പലരും ആപ് ഡൗൺലോഡ് ചെയ്തില്ല,ഖത്തറിൽ പലയിടങ്ങളിലും മെട്രോ ലിങ്ക് ബസ്സുകളുടെ യാത്ര വൈകി

October 01, 2023

Qatar_News_Malayalam

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ദോഹ മെട്രോ ലിങ്ക് ബസ്സുകളിൽ കയറാനും ഇറങ്ങാനും ക്യൂ.ആർ കോഡ് സ്കാനിങ് നിര്ബന്ധമാക്കിയതിന് പിന്നാലെ ഇന്ന് രാവിലെ മിക്ക ബസുകളുടെയും യാത്ര വൈകി.പതിവ് പോലെ ബസ്സിൽ കയറാനെത്തിയ യാത്രക്കാരോട് ഡ്രൈവർ ക്യൂ.ആർ കോഡ് കാണിക്കാൻ ആവശ്യപ്പെട്ടതോടെ ബസ്സിൽ കയറാനും ഇറക്കാനും ഏറെ സമയമെടുത്തതാണ് സർവീസുകൾ വൈകാൻ ഇടയാക്കിയത്.

ഒക്ടോബർ ഒന്ന് മുതൽ മെട്രോ ലിങ്ക് ബസ്സുകളിൽ കയറുന്നതിന് മുമ്പ് ക്യൂ.ആർ കോഡ് സ്കാൻ കാണിക്കുകയോ കർവാ സ്മാർട് കാർഡ് സ്കാൻ ചെയ്യുകയോ വേണമെന്ന് അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നു.എന്നാൽ  സ്മാർട് കാർഡോ മെട്രോ ലിങ്ക് ആപ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യാതെ ബസ്സിൽ കയറാൻ എത്തിയവരെ ഡ്രൈവർമാർ തടയുകയായിരുന്നു.പലരുടെയും മൊബൈൽ ഫോണുകളിൽ ടാറ്റാ ഇല്ലാത്തതും ചിലരുടെ യാത്ര വൈകാൻ ഇടയാക്കി.തുടർന്ന് തൊട്ടടുത്ത കടകളിൽ പോയി മൊബൈൽ റീചാർജ് ചെയ്ത് ആപ് ഡൗൺലോഡ് ചെയ്ത ശേഷമാണ് പലർക്കും യാത്ര ചെയ്യാനായത്.സ്ഥിരമായി മെട്രോ ലിങ്ക് ബസ്സുകൾ ഉപയോഗിക്കുകയും എന്നാൽ അധികൃതരുടെ മുന്നറിയിപ്പ് അവഗണിക്കുകയും ചെയ്ത യാത്രക്കാരാണ് വെട്ടിലായത്.

മെട്രോ ലിങ്ക് സേവനം സൗജന്യമാണെങ്കിലും ഒക്ടോബർ ഒന്ന്(ഇന്ന്)മുതൽ  യാത്രക്കാർ കർവ ജേർണി പ്ലാനർ ആപ്പിലേക്ക് ലോഗ് ഇൻ ചെയ്‌ത് ബസിൽ കയറുന്നതിന് മുമ്പ്  ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്തിരിക്കണമെന്നാണ് നിർദേശം.. ഗോൾഡൻ ക്യു.ആർ ടിക്കറ്റ് ഒരിക്കൽ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയെന്നും, എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഇത് സാധുതയുള്ളതാണെന്നും കർവ അറിയിച്ചിരുന്നു.. യാത്രക്കാർ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് റീഡറിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്യേണ്ടത് ആവശ്യമാണ്. കർവ ആപ്പിന്റെ 'കാർഡ് മാനേജ്‌മെന്റ്' എന്ന വിഭാഗത്തിലൂടെ ക്യു.ആർ കോഡ് ടിക്കറ്റ് ലഭിക്കുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News