Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ യൂണിവേഴ്‌സിറ്റി പ്രവാസി വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് വർധിപ്പിച്ചു

January 15, 2023

January 15, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തര്‍ യൂണിവേഴ്സിറ്റി വിദേശികളായ വിദ്യാർത്ഥികൾക്കുള്ള  ട്യൂഷന്‍ ഫീസ് പരിഷ്‌ക്കരിച്ചു. ഖത്തറി ഇതര വിദ്യാര്‍ഥികള്‍ക്ക് ബിരുദതലത്തില്‍ ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കെല്ലാം ഫീസില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഹൗസിംഗ് ഫീസിലും വര്‍ധനവു വരുത്തിയിട്ടുണ്ട്.മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ ഖത്തർ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നുണ്ട്.

2023 സെമസ്റ്റര്‍ മുതലാണ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് വര്‍ധനവ് ബാധകമാകുക. നിലവിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല.

പുതിയ ഭേദഗതികള്‍ അനുസരിച്ച്, കോളേജ് ഓഫ് എഡ്യൂക്കേഷന്‍, കോളേജ് ഓഫ് ലോ, കോളേജ് ഓഫ് ശരിയ ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് ഹ്യുമാനിറ്റി കോഴ്സുകള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് എന്നിവയുടെ ക്രെഡിറ്റ് മണിക്കൂറിന് ബാച്ചിലേഴ്‌സ് ലെവലിനുള്ള ട്യൂഷന്‍ ഫീസ് 1,100 റിയാലായി.

കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് ഇക്കണോമിക്സ്, കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസ്, കോളേജ് ഓഫ് നഴ്സിംഗ് ആന്റ് ദി ഫൗണ്ടേഷന്‍ പ്രോഗ്രാമുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ സയന്റിഫിക് കോഴ്സുകള്‍ എന്നിവയ്ക്ക് ഓരോ ക്രെഡിറ്റ് മണിക്കൂറിനും 1,200 റിയാലാണ് ഫീസ്.

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോളേജ് ഓഫ് ഫാര്‍മസി എന്നിവയുടെ ട്യൂഷന്‍ ഫീസും അറബി ഭാഷ സംസാരിക്കാത്തവര്‍ക്കുള്ള അറബിക് ഭാഷാ പ്രോഗ്രാമിനും ഓരോ ക്രെഡിറ്റ് മണിക്കൂറിനും 1,400 റിയാലായിരിക്കും പുതുക്കിയ ഫീസ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News