Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ മൊവാസലാത്ത് ലിമോസിനുകൾ ഇനി മായാ മാസ്‌രിയുടെ ഡിസൈനിൽ,ഒരു ലക്ഷം റിയാൽ സമ്മാനത്തുക നേടി ഖത്തറിലെ കലാകാരി

October 11, 2022

October 11, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ടൂറിസം (ക്യുടി) മൊവാസലാത്തിന്റെ (കർവ) പങ്കാളിത്തത്തോടെ സംഘടിപ്പിച്ച "ഐക്കോണിക് ലിമോസിൻ ഡിസൈൻ കൺസെപ്റ്റ്" മത്സരത്തിൽ ഖത്തറിൽ ജോലി ചെയ്യുന്ന ലെബനൻ സ്വദേശി മായാ മാസ്‌രി ഷൈബാനെ വിജയിയായി പ്രഖ്യാപിച്ചു.. 450അപേക്ഷകളിൽ നിന്നാണ് മായാ മാസ്‌രിയുടെ ഡിസൈൻ തെരഞ്ഞെടുത്തത്.  ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തിൽ നിന്നും വിനോദസഞ്ചാര അനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഐക്കണിക് ലിമോസിനുകളുടെ ഡിസൈൻ സമർപ്പിക്കാനായിരുന്നു മത്സരാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നത്.വെറും ലോഗോയ്ക്ക് പകരം വാഹനം പൂർണമായും നിറഞ്ഞുനിൽക്കുന്ന തരത്തിലുള്ള ഡിസൈനാണ് മത്സരാർഥികളിൽ നിന്നും ആവശ്യപ്പെട്ടത്.

ജൂറി വിജയിയായി തെരഞ്ഞെടുത്ത മാസ്‌രി ഷൈബാന് ഒരു ലക്ഷം റിയാൽ സമ്മാനമായി നൽകി.ഇവരുടെ ഡിസൈനോടെയായിരിക്കും  പുതിയ ലിമോസിനുകൾ ഇനി ദോഹയുടെ നിരത്തുകളിൽ ഇറങ്ങുക.

രണ്ടാമതെത്തിയ ചാംസെദ്ദീൻ ചക്രൗണിന് 50,000 റിയാലും ഷോർട്ട്‌ലിസ്റ്റ് ചെയ്ത 20 പേർക്ക് അവരുടെ സംഭാവന കണക്കിലെടുത്ത് 1,500 റിയാൽ വീതവും സമ്മാനിക്കും.

ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബർ അൽ ബേക്കർ ആയിരുന്നു ജൂറി  ചെയർമാൻ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി; മൊവാസലാത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (കർവ), ഫഹദ് സാദ് അൽ ഖഹ്താനി; ഖത്തറിലെ വിർജീനിയ കോമൺ‌വെൽത്ത് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ആർട്‌സിന്റെ ഡീൻ (VCU-Q), അമീർ ബെർബിക്; ഖത്തർ മ്യൂസിയത്തിലെ ലിവാൻ ഡിസൈൻ സ്റ്റുഡിയോകളുടെയും ലാബുകളുടെയും ഡയറക്ടർ ഐഷ നാസർ അൽ സൊവൈദി എന്നിവരായിരുന്നു മറ്റംഗങ്ങൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News