Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മൂന്നാം വയസ്സിൽ കിന്റർ ഗാർട്ടനിൽ പ്രവേശനം,പുതിയ പാഠ്യപദ്ധതിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

May 02, 2023

May 02, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: മൂന്നാം വയസിൽ കിന്റർഗാർട്ടനിൽ പ്രവേശനം നൽകുന്ന പുതിയ പഠന രീതി ഈ വർഷം ആരംഭിക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ നാല് കിന്റര്‍ഗാര്‍ട്ടനുകളില്‍ ആണ് പ്രവേശനം അനുവദിക്കുക.

പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ആഗസ്റ്റ് മുതൽ ഖത്തറിലെ തെരഞ്ഞെടുത്ത നാല് കിന്റർഗർട്ടനുകളിൽ മൂന്നു വയസുകാരായ കുട്ടികൾക്ക് പ്രവേശനം നൽകാനാണ് തീരുമാനം.ആദ്യ ഘട്ടത്തിൽ ദോഹ നഗരസഭയിലെ അബു ഹനീഫ കിന്റര്‍ഗാര്‍ട്ടന്‍, അല്‍ റയാന്‍ നഗരസഭയിലെ അല്‍ മനാര്‍ കിന്റര്‍ഗാര്‍ട്ടന്‍, ഉം സലാല്‍ നഗരസഭയിലെ അല്‍ ഖവര്‍സിമി കിന്റര്‍ഗാര്‍ട്ടന്‍, അല്‍ ദായീനിലെ സിക്രെത്ത് കിന്റര്‍ഗാര്‍ട്ടന്‍ എന്നിവയിലാണ് മൂന്നു വ യസുകാർക്ക് പ്രവേശനം. കുട്ടികള്‍ക്ക് മൂന്നു വയസു മുതല്‍ വിദ്യാഭ്യാസം നല്‍കിയാല്‍ അവരുടെ വ്യക്തിത്വ വികസനത്തിന് ശക്തമായ അടിത്തറ പാകാന്‍ സഹായകമാകും എന്നതിനാലാണ് ഈ നീക്കം.

ഓരോ കിന്റര്‍ഗാര്‍ട്ടനുകളിലും മൂന്നു വയസുകാര്‍ക്കായി രണ്ട് ക്ലാസുകള്‍ വീതമുണ്ടാകും. ഓരോ ക്ലാസിലും 16 സീറ്റുകള്‍ വീതമാണുള്ളത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News