Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകം ചുറ്റിയെത്തിയ ലോകകപ്പ് ട്രോഫി നാളെ ആസ്പയർ പാർക്കിൽ,ആഘോഷം പൊടിപൊടിക്കും

November 14, 2022

November 14, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : 2022 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിൽ പര്യടനം പൂർത്തിയാക്കി ഖത്തറിൽ തിരിച്ചെത്തിയ ലോകകപ്പ് ട്രോഫി നാളെ,നവംബർ 15 ചൊവ്വാഴ്ച ആസ്പയർ പാർക്കിൽ പ്രദർശിപ്പിക്കും.

വൈകുന്നേരം 4 മുതൽ 10 വരെ നടക്കുന്ന പ്രദർശനത്തോടനുബന്ധിച്ച്  ഖത്തറിലെ പ്രമുഖ ഹാസ്യതാരം  ഹമദ് അൽ അമരി ഉൾപ്പെടെയുള്ളവർ വിവിധ പരിപാടികൾ അവതരിപ്പിക്കുമെന്ന് സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

“വിജയകരമായ ആഗോള പര്യടനത്തിന് ശേഷം ഖത്തറിൽ തിരിച്ചെത്തിയ ഫിഫ ലോകകപ്പ് ട്രോഫിയെ ഞങ്ങൾ സന്തോഷപൂർവം സ്വാഗതം ചെയ്യുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളിലെ നാഴികക്കല്ലായ ലോകകപ്പിനായി  തയ്യാറെടുക്കുമ്പോൾ സ്‌പോർട്‌സിലെ ഏറ്റവും പ്രശസ്തമായ ട്രോഫിയുമായി ഇടപഴകാനുള്ള അവസാന അവസരമാണ് ഈ ആഴ്‌ചയിലെ പരിപാടികൾ” -മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് & ഇവന്റ് എക്സ്പീരിയൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ മലാവി പറഞ്ഞു.

ലോകകപ്പിന്റെ ആവേശം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞ  മെയിൽ ദുബായിൽനിന്നായിരുന്നു ലോകകപ്പ് പര്യടനത്തിന്റെ തുടക്കം.തനിത്തങ്കത്തിൽ തീർത്ത കപ്പിന്‌ 6.142 കിലോഗ്രാം തൂക്കമുണ്ട്‌. ജേതാക്കൾക്ക്‌ താൽക്കാലികമായി നൽകുന്ന കപ്പിന്റെ സ്ഥിരം സൂക്ഷിപ്പ്‌ ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ സംരക്ഷണത്തിലാണ്‌. ജയിച്ച ടീമിന്‌ സ്വർണംപൂശിയ മറ്റൊരു ലോകകപ്പ് കൈമാറും. ഭൂഗോളം രണ്ടുപേർ ഉയർത്തിപ്പിടിച്ച മാതൃകയിലുള്ള കപ്പ്‌ 1974ലാണ്‌ രൂപകൽപ്പന ചെയ്‌തത്‌.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

 


Latest Related News