Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ലോകകപ്പിനായി ഖത്തർ ടീമിന്റെ പടയൊരുക്കം,വിയന്നയിൽ ഇന്ന് രാത്രി കനഡയുമായി സൗഹൃദമത്സരം

September 23, 2022

September 23, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ : സ്വന്തം മണ്ണിൽ  നടക്കുന്ന ആദ്യ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള വിശ്രമരഹിതമായ പരിശീലനത്തിലാണ് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ ദേശീയ ടീം.ഇതിന്റെ ഭാഗമായി ഇന്ന് വിയന്നയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ കാനഡയെ നേരിടുന്നതിനായി കോച്ച് ഫെലിക്‌സ് സാഞ്ചസിന്റെ നേതൃത്വലുള്ള 26 അംഗ അൽ അന്നാബി ടീം വിയന്നയിൽ പരിശീലനം തുടങ്ങി. ഇന്ന് രാത്രി ഖത്തർ സമയം 8 മണിക്കാണ് കനഡയുമായി അൽ അന്നാബി പോരിനിറങ്ങുന്നത്.കനഡയുമായുള്ള രണ്ടാമത്തെ അവസാന സൗഹൃദ മത്സരമാണ് ഇന്ന് നടക്കുക.

വയോള പാർക്കിൽ നടക്കുന്ന  ഇന്നത്തെ മത്സരത്തോടെ  സ്പാനിഷ് പരിശീലകനായ ഫെലിക്സ്   സാഞ്ചസ് ഓരോ കളിക്കാരുടെയും പ്രകടനം വിലയിരുത്തും. ചൊവ്വാഴ്‌ച അൽ ചിലിയിലാണ് അവസാന മത്സരം.ഇതിന് ശേഷമായിരിക്കും  ഫിഫ ലോകകപ്പിനുള്ള ഖത്തർ ടീം അംഗങ്ങളെ അന്തിമമായി പ്രഖ്യാപിക്കുക.

 മുപ്പത് കളിക്കാരുൾപെടുന്ന ഖത്തർ ടീം അംഗങ്ങൾ ഓസ്ട്രിയയിൽ നടന്നുകൊണ്ടിരിക്കുന്ന പരിശീലന ക്യാമ്പിന് പുറമെ സ്‌പെയിനിലും മൂന്ന് മാസത്തിലേറെയായി അവസാനവട്ട തയാറെടുപ്പുകൾ നടത്തുകയാണ്.ഇന്നത്തെ മത്സരത്തിന് മുന്നോടിയായി, സെപ്തംബർ 20 ന് ക്രൊയേഷ്യയുമായും ഓസ്ട്രിയയിൽ ജമൈക്ക, ഘാന, മൊറോക്കോ എന്നീ ടീമുകളുമായും ഖത്തർ സൗഹൃദ മത്സരങ്ങളിൽ കളിച്ചിരുന്നു.

ലോകകപ്പിൽ  ഗ്രൂപ് എ-യിൽ  നവംബർ 20 ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെയാണ്അ ഖത്തർ ആദ്യം നേരിടുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News