Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
സുഡാനിലെ ഖത്തർ എംബസിക്ക് നേരെ ആക്രമണം,വിദേശകാര്യ മന്ത്രാലയം അപലപിച്ചു

May 20, 2023

May 20, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സുഡാൻ തലസ്ഥാനമായ ഖാർതൂമിലെ തങ്ങളുടെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ ഭരണകൂടം അപലപിച്ചു. എംബസി ജീവനക്കാരെ നേരത്തെ ഒഴിപ്പിച്ചിട്ടുണ്ടെന്നും നയതന്ത്രജ്ഞർക്കോ എംബസി ജീവനക്കാർക്കോ യാതൊരു വിധ അപകടവും സംഭവിച്ചിട്ടില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷങ്ങളിൽ നിന്ന്   എംബസികൾ, നയതന്ത്ര ദൗത്യങ്ങൾ, അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനം, സിവിലിയൻ സൗകര്യങ്ങൾ എന്നിവ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.ആക്രമണത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്ത് അർഹമായ ശിക്ഷ നൽകണം.ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും ലംഘനമാണെന്നും സുഡാനിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഖാർത്തൂമിൽ പ്രവർത്തിക്കുന്ന യു.എ.ഇയുടെയും സൗദിയുടെയും നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം നടന്നിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News