Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തർ സംസ്‌കൃതി ലോക വനിതാ ദിനം ആചരിച്ചു

March 12, 2023

March 12, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ സംസ്കൃതി വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ഈ വർഷത്തെ ലോക വനിതാ ദിനം ആചരിച്ചു. ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി  എൻ സുകന്യ മുഖ്യാതിഥിയായിരുന്നു.

സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിന്റെ ഫലമായി സ്ത്രീകളുടെ ശാരീരിക അധ്വാനഭാരം കുറയുന്നുണ്ടെങ്കിലും കുടുംബത്തിലും സമൂഹത്തിലും അധികാര ഘടനയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇന്നും ഉണ്ടായിട്ടില്ലെന്ന് സുകന്യ പറഞ്ഞു. സ്ത്രീകളുടെ അധ്വാനം കുറഞ്ഞ കൂലിക്കു ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം എന്നത് പരിഷ്കൃത സമൂഹം എന്നവകാശപ്പെടുന്ന ഇടങ്ങളില്‍ പോലും സാധ്യമാകുന്നില്ല. ലോകത്ത് സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ പ്രായോഗികമായ മാതൃകകള്‍ കാണിച്ചത് സോവിയറ്റ് യൂണിയനും ക്യൂബയും ഉള്‍പ്പടെയുള്ള സോഷ്യലിസ്റ് രാജ്യങ്ങളാണെന്നും ഗാര്‍ഹിക അധ്വാനത്തെ കൃത്യമായി സംബോധന ചെയ്തത് ലെനിന്‍ ആണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പ്രഭാഷണത്തിന് ശേഷം സംസ്‌കൃതി കലാവിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികളും  സ്വജീവിതം കൊണ്ട് ജനമസ്സിൽ ഇടം നേടി മൺമറഞ്ഞുപോയ വനിതാ രത്നങ്ങളെ അടയാളപ്പെടുത്തിയ കാരിക്കേച്ചർ ഷോയും അരങ്ങേറി.

സംസ്‌കൃതി വനിതാ വേദി പ്രസിഡന്റ് പ്രതിഭാ രതീഷ് അധ്യക്ഷയായ ചടങ്ങിൽ, ജോയിൻ  സെക്രട്ടറി ഇന്ദു സുരേഷ് സ്വാഗതവും മുൻ സെക്രട്ടറി അർച്ചന ഓമനകുട്ടൻ നന്ദിയും പറഞ്ഞു. ഇൻകാസ് വനിതാ വിഭാഗം സെക്രട്ടറി മഞ്ജുഷ സെക്രട്ടറി ആശംസകൾ നേർന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News