Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ സംസ്‌കൃതി സി.വി.ശ്രീരാമൻ സാഹിത്യ പുരസ്‌കാര സമർപ്പണം ഡിസംബർ 30ന്

December 26, 2022

December 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ സംസ്‌കൃതിയുടെ ഈ വർഷത്തെ സി.വി ശ്രീരാമൻ സാഹിത്യ പുരസ്‌കാര സമർപ്പണം ഡിസംബർ 30 വൈകീട്ട് 6.30 ന്  ദോഹയിലെ ഐസിസി അശോക ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക പരിപാടികളും, ഡോ. ഇ. പി. രാജഗോപാലന്റെ പ്രഭാഷണവും, മറ്റു കലാ പരിപാടികളും  ചടങ്ങിന്റെ ഭാഗമായി നടക്കും.

അമേരിക്കൻ പ്രവാസിമലയാളിയായ പ്രിയ ജോസഫ് രചിച്ച ''മാണീം ഇന്ദിരാഗാന്ധീം" എന്ന കഥയാണ് ഈ വർഷം  പുരസ്കാരത്തിന് അർഹമായത്. മികച്ച മലയാള ചെറുകഥയ്ക്ക് നൽകുന്ന നിലവിലെ ഏറ്റവും വിലയേറിയ പ്രവാസി ചെറുകഥാപുരസ്കാരമാണ് സംസ്കൃതി- സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരം. 50,000 രൂപയും പ്രശസ്തിഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സാഹിത്യകാരനും നിരൂപകനുമായ ഡോ. ഇ.പി രാജഗോപാലൻ ചെയർമാനും, സാഹിത്യകാരന്മാരായ അഷ്ടമൂർത്തി, ഷിനിലാൽ എന്നവർ അംഗങ്ങളുമായ സമിതിയാണ്  ഈ വർഷത്തെ പുരസ്കാരത്തിനു അർഹമായ ചെറുകഥ തെരെഞ്ഞെടുത്തത്.

യശ:ശരീരനായ സാഹിത്യകാരൻ സി.വി ശ്രീരാമന്റെ സ്മരണാർത്ഥം 2014 മുതൽ ജിസിസി രാഷ്ട്രങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് മാത്രമായാണ് പുരസ്കാരം നൽകിയിരുന്നത്. 2022 മുതൽ ലോകമെമ്പാടുമുള്ള പ്രവാസികളുടെ രചനകൾ കൂടി ഉൾപെടുത്തിയതിനെ തുടർന്ന് ഈ വർഷം ജപ്പാൻ, ആസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നടക്കമുള്ള നിരവധി കഥകൾ മത്സരത്തിനായി ലഭിക്കുകയും ചെയ്തിരുന്നു.ഈ കഥകളിൽ നിന്നാണ്  പ്രിയ ജോസഫ് രചിച്ച ''മാണീം ഇന്ദിരാഗാന്ധീം" എന്ന കഥ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ പ്രിയ ജോസഫ് . ഭര്‍ത്താവ് റോബിനും മക്കൾക്കുമൊപ്പം ഷിക്കാഗോയിലാണ് താമസിക്കുന്നത്. ഐ. ടി. മേഖലയില്‍ ജോലി ചെയ്യുന്നു.          

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News