Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സാമ്പത്തിക ചൂഷണം പൊറുക്കില്ല,ലോകകപ്പ് വേളയിൽ ഏജൻസികൾ ഈടാക്കിയ റിക്രൂട്മെന്റ് തുക ഖത്തർ തിരിച്ചുനൽകിയതായി ഫിഫ

January 24, 2023

January 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട  ജോലികൾക്കായി റിക്രൂട്ട് ചെയ്ത തൊഴിലാളികളിൽ നിന്നും ഹോട്ടൽ ജീവനക്കാരിൽ നിന്നും റിക്രൂട്മെന്റ് ഏജൻസികൾ നിയമവിരുദ്ധമായി ഈടാക്കിയ തുക  ഖത്തർ സർക്കാർ തിരിച്ചുനല്കിയതായി റിപ്പോർട്ട്. 86.6 മില്ല്യൺ റിയാൽ ($24 മില്ല്യൺ ഡോളർ).ഇതിനായി ചിലവഴിച്ചതായാണ് ഫിഫ പുറത്തിറക്കിയ വേൾഡ് കപ്പ് റിപ്പോർട്ടിൽ പറയുന്നത്.അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

49,000 സുപ്രീം കമ്മിറ്റി, നോൺ-സുപ്രീം കമ്മിറ്റി ജീവനക്കാർക്ക് ഖത്തറിലെത്താൻ അവർ നൽകിയ ഫീസ് 266 കോൺട്രാക്ടർമാരിലൂടെ തിരിച്ചുനല്കി. ഹോട്ടൽ ഉടമകൾ 58 ജീവനക്കാർക്ക് മൊത്തം 163,670 റിയാൽ തിരിച്ചുനല്കി.

ലോകകപ്പ് കപ്പ് പദ്ധതികളിൽ പണിയെടുത്ത തൊഴിലാളികളെ ഖത്തർ ചൂഷണം ചെയ്തതായി പശ്ച്ചാത്യൻ മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുമ്പോഴാണ് ഖത്തർ മനുഷ്യത്വപരമായ ഈ നടപടി സ്വീകരിച്ചത്.ലോകകപ്പിനായി റിക്രൂട്ട് ചെയ്യുന്നവരിൽ നിന്ന് ഒരു തുകയും ഈടാക്കരുതെന്ന് ഖത്തർ തുടക്കത്തിലേ നിർദേശിച്ചിരുന്നെങ്കിലും പല ഏജൻസികളും ഈ നിർദേശം പാലിച്ചിരുന്നില്ല.

വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടും വിദേശ രാജ്യങ്ങളിലെ റിക്രൂട്മെന്റ് ഏജൻസികൾ നിയമവിരുദ്ധമായി റിക്രൂട്മെന്റ് ഫീസ് വാങ്ങുന്നതിന് ഖത്തർ ഉത്തരവാദിയല്ലെങ്കിലും ഖത്തർ ഇവർക്ക് ഈ തുക തിരിച്ചുനല്കിയതായി റിപ്പോർട്ട് പറയുന്നു.

തൊഴിലാളികൾക്ക് പരാതികൾ സമർപ്പിക്കാൻ ഹോട്ട് ലൈൻ സ്ഥാപിച്ചതായും 2,441 പരാതികൾ ലഭിച്ചതായും 89.6 ശതമാനം പരാതികളും പരിഹരിച്ചതായും റിപ്പോർട്ട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News