Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
കുട്ടികളും വിപണിയുമൊരുങ്ങി,ഖത്തറിൽ ഗരങ്കാവോ ആഘോഷം ബുധനാഴ്ച

April 03, 2023

April 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :റമദാനിലെ പതിനാലാം രാവിൽ ആട്ടും പാട്ടും സമ്മാനങ്ങളുമായി പാരമ്പര്യത്തനിമയിൽ ഗരങ്കാവോ ആഘോഷിക്കാൻ തയാറെടുക്കുകയാണ് കുട്ടികൾ.കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിക്കാറുള്ള കുട്ടികളുടെ ഗരങ്കാവോ ഇത്തവണ ഏപ്രിൽ 5ന് ബുധനാഴ്ചയാണ്. 

കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം വീണ്ടും ആഘോഷങ്ങളുടെ രാത്രി വിരുന്നെത്തുമ്പോൾ  സ്വദേശി വീടുകളും സൂഖുകൾ മുതൽ ഷോപ്പിങ് മാളുകൾ വരെയുള്ള വിപണികളും ആഘോഷത്തിമർപ്പിൽ കുട്ടികളെ വരവേൽക്കും. മിക്ക ഷോപ്പിങ് മാളുകളിലും തലേ ദിവസം വൈകിട്ട് മുതൽ തന്നെ കുട്ടികൾക്കായി മത്സരങ്ങളും സമ്മാനവിതരണവും ആരംഭിക്കും.

14-ാം രാത്രിയിൽ നോമ്പ് തുറന്ന ശേഷമാണ് പരമ്പരാഗത ആഘോഷങ്ങൾക്ക് തുടക്കമാവുക. നിറപ്പകിട്ടാർന്ന പൈതൃക വസ്ത്രങ്ങൾ അണിഞ്ഞ് ആട്ടവും പാട്ടുമായി കുട്ടികൾ ചെറു സംഘങ്ങളായി വീടുകൾ തോറും കയറിയിറങ്ങി സമ്മാനപ്പൊതികൾ സ്വീകരിക്കും. ആൺകുട്ടികൾ ഥൗബും തൊപ്പിയും ധരിച്ചും പെൺകുട്ടികൾ പരമ്പരാഗത വസ്ത്രമായ അൽസറിയും ശിരോവസ്ത്രമായ ബഖ്‌നലും ധരിച്ചുമാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്. പ്രത്യേകം തയാറാക്കിയ ഗരങ്കാവോ സഞ്ചികളും തോളിലുണ്ടാവും.

മധുരപലഹാരങ്ങൾ, ഉണങ്ങിയ പഴങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വ്യത്യസ്ത ഉൽപന്നങ്ങളാണ് വിപണിയിൽ പ്രധാനം. ചോക്‌ളേറ്റുകളും ഉണങ്ങിയ പഴങ്ങളും ചേർത്തുള്ള ഗരങ്കാവോ കിറ്റുകളും വിപണിയിലുണ്ട്. ഏകദേശം 100 റിയാൽ ആണ് ഈ കിറ്റുകളുടെ വില. സൂഖുകളിലെ വസ്ത്ര വിപണികളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങളും സുലഭമാണ്. പുനരുപയോഗ സാമഗ്രികൾ, തുണി തുടങ്ങിയവ കൊണ്ടു നിർമിച്ച മനോഹരമായ ഗരങ്കാവോ സഞ്ചികളും ലഭ്യമാണ്. കുട്ടികൾക്ക് സമ്മാനങ്ങൾ നിറച്ചു കൊടുക്കാനാണ് ഈ സഞ്ചി ഉപയോഗിക്കുക.

അൽ ഷഖബ് വില്ലേജിലെ ഗരങ്കാവോ ആഘോഷത്തിൽ കുടുംബങ്ങൾക്കും പങ്കെടുക്കാൻ അവസരമുണ്ട്. രാത്രി 8.30 മുതൽ അർധരാത്രി 12 വരെ നടക്കുന്ന ആഘോഷത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഏറ്റവും മികച്ച പരമ്പരാഗത ഗരങ്കാവോ വസ്ത്രമണിഞ്ഞെത്തുന്ന കുട്ടികൾക്ക് സമ്മാനവും നൽകും. ഫാഷൻ ഷോ, അലങ്കാര വിളക്കുകൾ ഉണ്ടാക്കുന്നതിനുള്ള ശിൽപശാല, പരമ്പരാഗത ഗെയിമുകൾ, സദു തുന്നൽ തുടങ്ങി മത്സരങ്ങളും പൈതൃക, സാംസ്‌കാരിക പരിപാടികളുമാണ് അൽ ഷഖബിൽ നടക്കുന്നത്. കുട്ടികൾക്ക് തങ്ങളുടേതായ ശൈലിയിൽ ഗരങ്കാവോ സഞ്ചികൾ അലങ്കരിക്കാനുള്ള അവസരവുമുണ്ട്. വ്യത്യസ്ത തരം സ്വീറ്റ്‌സുകൾ, ലഘുപലഹാരങ്ങൾ എന്നിവ  വാങ്ങാനും രുചിക്കാനുമായി ദുഖാൻ അൽ ഫരീജ് സന്ദർശിക്കാം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News