Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലോകകപ്പ് സമാപന ചടങ്ങിന്റെ സുവനീർ സ്റ്റാമ്പുകൾ പുറത്തിറക്കി

December 18, 2022

December 18, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ:  ഫിഫ ലോകകപ്പ് ഖത്തർ 2022 സമാപന ചടങ്ങിന്റെ സ്മരണയ്ക്കായി  ഖത്തർ പോസ്റ്റൽ സർവീസസ് (ഖത്തർ പോസ്റ്റ്) സുവനീർ സ്റ്റാമ്പുകൾ പുറത്തിറക്കി.ലോകകപ്പിൽ പങ്കെടുത്ത രാജ്യങ്ങൾ,സ്റ്റേഡിയങ്ങൾ,ഔദ്യോഗിക പ്രതീകമായ ലഈബ്,ഫിഫ കപ്പ് എന്നിവ ഉൾപ്പെടുത്തിയ പരമ്പരയാണ് സ്റ്റാമ്പുകളിൽ ഉൾപെടുത്തിയത്.  

വ്യതിരിക്തമായ ഡിസൈനുകളിലൂടെ, ഓരോ സ്റ്റാമ്പും ഖത്തറിന്റെ തനത് സംസ്കാരം ഉൾക്കൊള്ളുന്നവയും അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഓർമ നിലനിർത്തുന്നതുമാണ്.

ലോകകപ്പുമായി ബന്ധപ്പെട്ട പതിനൊന്നാമത്തേതും അവസാനത്തേതുമായ സീരീസാണ് പുറത്തിറക്കിയത്. 22 ഖത്തർ റിയാലിന് പൊതുജനങ്ങൾക്ക് സ്റ്റാമ്പുകൾ ലഭിക്കും.ആദ്യ ഘട്ടമായി 30,000 കോപ്പികളും 7,000 കവറുകളും 6,000 പോസ്റ്റ് കാർഡുകളും 1,000 വി.ഐ.പി ഫോൾഡറുകളുമാണ് പുറത്തിറക്കിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News