Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
സ്റ്റാമ്പുകളിലുണ്ട് കാൽപന്തുകളിയിലെ ഖത്തറിന്റെ വിജയനേട്ടങ്ങൾ,പുതിയ പരമ്പരയുമായി ഖത്തർ പോസ്റ്റ്

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: നവംബർ 20 നും ഡിസംബർ 18 നും ഇടയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗമായി പുതിയ സ്റ്റാമ്പ് പരമ്പര പുറത്തിറക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു.

"ഖത്തറിന്റെ ഫുട്ബോൾ വിജയങ്ങൾ" എന്ന പേരിലുള്ള പരമ്പരയിൽ ഖത്തർ ഫുട്‍ബോൾ ചരിത്രത്തിലെ വിജയനേട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്..1981ലെ വേൾഡ് യൂത്ത് കപ്പ്(രണ്ടാം സ്ഥാനം),1992 ലെ അറേബ്യൻ ഗൾഫ് കപ്പ് കിരീടം,  2006ലെ ഏഷ്യൻ ഗെയിംസ് ഫുട്‍ബോളിലെ സ്വർണ്ണ മെഡൽ, 2019ലെ എഎഫ്‌സി ഏഷ്യൻ കപ്പ് ചാമ്പ്യൻ.കിരീടം എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ ടീമുകളുടെ ചിത്രങ്ങളാണ് സ്റ്റാമ്പുകളിൽ ഉള്ളത്.
20,000 സ്റ്റാമ്പുകൾ, 2000 ഫോൾഡറുകൾ, 3000 എൻവലപ്പുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയതെന്നും ഖത്തർ പോസ്റ്റ് അറിയിച്ചു.14 ഖത്തർ റിയാലാണ് സ്റ്റാമ്പ് സെറ്റിന്റെ വില. ഫോൾഡറിന്100 ഖത്തർ റിയാൽ, എൻവലപ്പിന് 15. റിയാൽ എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.

ലോകകപ്പ് ലോഗോ, ലോകകപ്പ് സ്റ്റേഡിയങ്ങൾ, ഫിഫ ക്ലാസിക് (മുൻപത്തെ മൂന്ന് ടൂർണമെന്റുകൾ), ഖത്തർ ഫിഫ ലോകകപ്പ്  ഔദ്യോഗിക ചിഹ്നമായ ലാഇബ്, ഔദ്യോഗിക ടൂർണമെന്റ് പോസ്റ്റർ,ലോകകപ്പിൽ കളിക്കുന്ന ടീമുകൾ എന്നിവ ഉൾപ്പെടുത്തിയ മറ്റൊരു പരമ്പരയും ഖത്തർ പോസ്റ്റ് നേരത്തെ പുറത്തിറക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News