Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഷെയ്ഖ് തമീമിന്റെ പത്തുവർഷങ്ങൾ,ഖത്തർ പോസ്റ്റ് തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി അധികാരമേറ്റതിൻറെ പത്താം വാര്‍ഷികം പ്രമാണിച്ച് ഖത്തര്‍ പോസ്റ്റ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് ആറ് തപാല്‍ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.

അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങളിൽ ഖത്തര്‍ പോസ്റ്റിന്റെ അഭിമാനം രേഖപ്പെടുത്തലാണ് ഇതെന്ന് ഖത്തര്‍ പോസ്റ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫാലേഹ് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു.രാജ്യത്തിന്റെ എല്ലാ ദേശീയ മുഹൂർത്തങ്ങളും അനുസ്മരിക്കാന്‍ ഖത്തര്‍ പോസ്റ്റ് എപ്പോഴും ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ തപാല്‍ സ്റ്റാമ്പുകളുടെ പരമ്പരയില്‍ 300 ശുദ്ധമായ സുവർണ സ്റ്റാമ്പുകളും 1,000 സ്വര്‍ണ്ണ (24 കാരറ്റ്) സ്റ്റാമ്പുകളും 5,000 സെറ്റുകളും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകളും ഖത്തറിലെ തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News