Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കലാലയം സാഹിത്യ പുരസ്‌കാരത്തിന് പ്രവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു

October 02, 2023

Malayalam_News_Qatar

October 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :  കലാലയം സാംസ്കാരിക വേദി ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിമൂന്നാമത്‌ എഡിഷന്റെ ഭാഗമായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.

ഇന്ത്യക്ക്‌ പുറത്തുള്ള പ്രവാസി മലയാളികൾക്ക് കഥ, കവിത വിഭാഗങ്ങളിൽ കലാലയം പുരസ്‌കാരത്തിനായി രചനകൾ അയക്കാം. ഒക്ടോബര്‍ പത്തിന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകൾക്കാണ് പുരസ്കാരം നൽകുന്നത്. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിനായി  സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്‌. സൃഷ്ടികൾ സ്വന്തം ഇമെയിലിൽ നിന്ന് kalalayamgulf@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്.വിദേശത്തെയും നാട്ടിലെയും വിലാസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചേർത്ത് പിഡിഎഫ് ഫോർമാറ്റിൽ യുനികോഡ് ഫോണ്ടിൽ രചനകൾ അയക്കണമെന്നും സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News