Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ ഇന്ത്യക്കാരുടെ നിയമസഹായത്തിനായി ആറു മാസത്തിനിടെ ചിലവഴിച്ചത് റെക്കോർഡ് തുക,ഭൂരിഭാഗവും തടവിലുള്ള മുൻ നേവി ഉദ്യോഗസ്ഥർക്ക് വേണ്ടിയെന്ന് കണക്കുകൾ

July 26, 2023

July 26, 2023

അൻവർ പാലേരി 

ദോഹ : വളരെ ചെറിയ കുറ്റങ്ങൾക്ക് വരെ മലയാളികൾ ഉൾപെടെ  സാധാരണക്കാരായ നിരവധി പ്രവാസി ഇന്ത്യക്കാർ ഖത്തറിലെ ജയിലിൽ കഴിയുമ്പോൾ ഖത്തറിനെതിരായ ചാരവൃത്തി ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഖത്തറിലെ ഇന്ത്യൻ എംബസിയും ചിലവഴിക്കുന്നത് കോടികൾ.ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.

മന്ത്രി വി.മുരളീധരൻ നൽകിയ കണക്കുകൾ പ്രകാരം, 2019-ൽ ദോഹയിലെ ഇന്ത്യൻ മിഷൻ 1.87 ലക്ഷം രൂപ പ്രവാസികളുടെ നിയമ സഹായങ്ങൾക്ക് മാത്രമായി ചിലവഴിച്ചിട്ടുണ്ട്. 2020-ലെ കോവിഡ് മഹാമാരിക്കാലത്ത് 26,240 രൂപ മാത്രമാണ് ഈ ഇനത്തിൽ ചിലവഴിച്ചതെങ്കിൽ തൊട്ടടുത്ത വർഷം ഈ തുക 1.79 ലക്ഷം രൂപയായി ഉയർന്നു. 2022ൽ ഒരു വർഷത്തിനുള്ളിൽ 7.4 ലക്ഷം രൂപയായി തുക പിന്നെയും  ഉയർന്നു.അതേസമയം,2023  നടപ്പുവർഷത്തെ ഇതുവരെയുള്ള ചിലവുകൾ എല്ലാ മുൻകാല റെക്കോർഡുകളും ഭേദിക്കുന്നതാണ്.2023 ജൂൺ വരെ 8.41 കോടി രൂപ ചെലവഴിച്ചു.അതായത്,മുൻവർഷത്തെ അപേക്ഷിച്ച് 2023 ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം നിയമ സഹായത്തിനായുള്ള ചെലവ് 11,254 ശതമാനമായി കുത്തനെ ഉയർന്നു.

ഇന്ത്യൻ കമ്യുണിറ്റി വെൽഫെയർ ഫണ്ടിൽ (ICWF) നിന്നും വിദേശത്തെ എല്ലാ ഇന്ത്യൻ മിഷനുകളും കോൺസുലേറ്റുകളും ചേർന്ന് 2022 വർഷം മുഴുവനും പ്രവാസികൾക്കുള്ള നിയമസഹായങ്ങൾക്കായി ആകെ  ചിലവഴിച്ചത് 67.19 ലക്ഷം രൂപയാണ്.

ഈ വർഷം ജൂൺ വരെ ഖത്തർ ഒഴികെയുള്ള മറ്റ് ഇന്ത്യൻ മിഷനുകൾ നിയമ സഹായത്തിനായി ചെലവഴിച്ച ആകെ തുക 30.5 ലക്ഷം രൂപ.പ്രവാസി ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിലെ  മറ്റ് പ്രധാന ഇന്ത്യൻ മിഷനുകൾ പോലും നിയമ സഹായത്തിനായി ഇത്രയും ഭീമമായ തുക രേഖപ്പെടുത്തിയിട്ടില്ല.2023 ന്റെ ആദ്യ പകുതിയിൽ സാമ്പത്തിക സഹായത്തിനായി 10.15 ലക്ഷം രൂപയുടെ ഫണ്ട് വിതരണം ചെയ്ത റിയാദിലെ ഇന്ത്യൻ എംബസിയാണ് രണ്ടാം സ്ഥാനത്തുള്ളത്.ഖത്തറിൽ ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ നിന്നുള്ള കണക്കാണിത്.

ഈ വർഷം ആദ്യ പകുതിയിൽ ദോഹയിലെ ഇന്ത്യൻ എംബസിയുടെ സാമ്പത്തിക സഹായത്തിനായുള്ള ചെലവ് ഗണ്യമായി വർദ്ധിച്ചത് 2022 ഓഗസ്റ്റ് മുതൽ ഖത്തർ അധികാരികൾ കസ്റ്റഡിയിലെടുത്ത എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ നിലവിലുള്ള കേസുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ഔദ്യോഗിക  വൃത്തങ്ങൾ 'ദി വയറി' നോട് പറഞ്ഞു.



ഖത്തർ നേവിയെ പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരുന്ന  എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ  2022 ഓഗസ്റ്റ് മുതൽ ഖത്തറിൽ തടങ്കലിൽ കഴിയുകയാണ്. ഖത്തറിലെ സ്വകാര്യ കമ്പനിയായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ ചാരവൃത്തിയടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതയാണ് വിവരം. ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ (എസ്എസ്ബി) യാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്രായേലുമായുള്ള ചാരവൃത്തിയാണ് അറസ്റ്റിന് കാരണമെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News