Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇന്ത്യൻ പോപ് സംഗീതത്തിലെ ശബ്ദവിസ്മയം ലക്കി അലിയും സ്റ്റാൻഡ് അപ് കൊമേഡിയൻ സക്കീർ ഖാനും ദോഹയിലെത്തുന്നു

August 03, 2023

August 03, 2023

ഖദീജ അബ്രാർ 
ദോഹ: ഇന്ത്യൻ പോപ് സംഗീതത്തിലെ ശബ്ദവിസ്മയം ഗായകനും ഗാന രചയിതാവും അഭിനേതാവുമായ ലക്കി അലിയും, പ്രശസ്ത ഹാസ്യനടൻ സാക്കിർ ഖാനും ദോഹയിൽ ആദ്യമായി പരിപാടി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2023 സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ മഹാവിസ്മയങ്ങൾ  ദോഹയിൽ ഒരേ വേദിയിലെത്തുന്നത്.

സ്‌പോട്ട്‌ലൈറ്റ് എന്റർടൈൻമെന്റ്സ് നൈറ്റ് എന്റർടൈൻമെന്റ്സുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ ടിക്കറ്റുകൾ റിലീസ് ചെയ്യുമെന്നും, പരിപാടി നടക്കുന്ന സ്ഥലവും തിയ്യതിയും ഉടൻ പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു.

വേറിട്ട ശബ്ദവും ഹൃദയസ്പർശിയായ വരികളും കൊണ്ട് ലോകമെമ്പാടും ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഗായകനാണ് ലക്കി അലി . 'ഓ സനം', 'ഏക് പാൽ കാ ജീന' തുടങ്ങിയ ഹിറ്റുകളിലൂടെ സംഗീത ലോകം കീഴടക്കിയ അദ്ദേഹം,സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാകാരനാണ്.

സ്റ്റാൻഡ് അപ് കോമഡിയിലൂടെ സ്വന്തം ശൈലിയിൽ കഥ പറഞ്ഞു ആരാധകരെ കയ്യിലെടുത്താണ് സക്കീർ ഖാൻ വേദികളിൽ സ്വന്തമായ ഇടമുറപ്പിച്ചത്.. 'ഹഖ് സെ സിംഗിൾ', 'ചാച്ചാ വിധായക് ഹേ ഹുമാരേ', 'കക്ഷ ഗ്യാർവി', 'തഥാസ്തു' തുടങ്ങിയ ഹിറ്റ് കോമഡി പരമ്പരകൾ ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ജനപ്രിയമായ സ്റ്റാൻഡ്-അപ്പ് കോമേഡിയൻമാരിൽ ഒരാളായി വ്യക്തിമുദ്ര പതിപ്പിച്ച സക്കീർ ഖാന് ലോകം മുഴുവൻ ആരാധകരുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News