Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിലെ ഇന്ത്യൻ മൈനകൾ 'കുഴപ്പക്കാരാണ്',നിയന്ത്രിക്കാൻ നടപടികളുമായി പരിസ്ഥിതി മന്ത്രാലയം

September 30, 2023

 qatar_malayalam_news

September 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യന്‍ മൈനകളും കാക്കകളും ഗൾഫിൽ മാധ്യമ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്  ഈയിടെയാണ്ത്.മനുഷ്യരെ പോലെ തന്നെ വിവിധ രാജ്യങ്ങളിൽ കുടിയേറ്റക്കാരായി എത്തുന്ന പക്ഷികൾ ആ രാജ്യങ്ങളിലെ മറ്റു പക്ഷികൾക്കും പരിസ്ഥിതിക്കും ഭീഷണയാകുമ്പോഴാണ് ഇവയെ നിയന്ത്രിക്കാൻ അധികൃതർ നടപടി എടുക്കാറുള്ളത്.

നിലവിൽ ഖത്തറിലുള്ള ഇന്ത്യൻ മൈനകൾ ആവാസ വ്യവസ്ഥയുടെ സന്തുലനം തെറ്റിക്കുന്നതായും  ആക്രമണ സ്വഭാവമുള്ള മൈനകള്‍ മറ്റു പക്ഷികള്‍ക്ക് ഭീഷണിയാണെന്നുമാണ് ഖത്തര്‍ അനിമല്‍ വൈല്‍ഡ് ലൈഫ് വിഭാഗം അറിയിച്ചിരിക്കുന്നത്.

ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് ഇന്ത്യന്‍ ക്രോ എന്നറിയപ്പെടുന്ന മൈനകള്‍. ഖത്തറില്‍ മൈനകളുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. പൊതുവെ മനുഷ്യര്‍ക്ക് പ്രയാസമൊന്നും ഉണ്ടാക്കില്ലെങ്കിലും മറ്റുപക്ഷികളെ അപേക്ഷിച്ച് ഇവ ആക്രമണകാരികളാണ്. ഇത് ഖത്തറിലെ ആവാസവ്യവസ്ഥയുടെ സന്തുലനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വളര്‍ത്തുപക്ഷിയായാണ് മൈന ഖത്തറില്‍ എത്തിയതെന്നാണ് കരുതുന്നത്. മൈനകളുടെ എണ്ണം കൂടുന്നത് തടയാനുള്ള നടപടികള്‍ പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. അല്ലാത്ത പക്ഷം മറ്റുപക്ഷികളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്ന് അനിമല്‍ വൈല്‍ഡ് ലൈഫ് ഡെവലപ്മെന്റ് ഡിപാര്‍ട്മെന്റ് തലവന്‍ അലി സലാഹ് അല്‍മര്‍റി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News