Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഒ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഗാന്ധി ജയന്തി സമഭാവനാ ദിനമായി ആചരിക്കും

October 01, 2023

Malayalam_Qatar_News

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

ഒ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 സമഭാവന ദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗാന്ധിയൻ ദർശനങ്ങൾ മാനുഷീക,സാമൂഹീക ബന്ധങ്ങളിൽ ഏറെ പ്രസക്തമാവേണ്ടതും പ്രായോഗീക മാക്കേണ്ടതുമായ  കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് സെൻട്രൽ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രസിഡണ്ട് സമീർ ഏറാമല ഓർമ്മപ്പെടുത്തി.ഓരോ ഇൻകാസ് പ്രവർത്തകനും സമഭാവനയിലൂടെ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഒ ഐ സി സി ഗ്ളോബൽ ചെയർമാനും , ഇൻകാസ് ഖത്തറിന്റെ രക്ഷാധികാരിയുമായിരുന്ന യശഃശരീരനായ പത്മശ്രീ സി കെ മേനോന്റെ നാലാം ചരമ വാർഷീകം ആചരിക്കുവാനും യോഗം തീരുമാനിച്ചു.

ഇൻകാസ് കോട്ടയം ജില്ലാ സെക്രട്ടറി ലിയോയുടെ പിതാവ്
തോമസ് വി ടി,ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ നാസർ കറുകപ്പാടത്തിന്റെ സഹോദരി ഖദീജ എന്നിവരുടെ നിര്യാണത്തിൽ  യോഗം അനുശോചനം രേഖപ്പെടുത്തി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പാലൂർ സ്വാഗതവും, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News