Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കടൽമാർഗം ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത ലഹരിവസ്തുക്കൾ പിടികൂടി

September 16, 2023

Gulf_Malayalam_News

September 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : കടൽ മാർഗം ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത ലഹരിവസ്തുക്കൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.   ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റിയുടെയും ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും (ലഖ്‌വിയ) സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റാണ് മയക്കു മരുന്ന് കടത്ത് പിടികൂടിയത്.

കടല്‍മാര്‍ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിരോധിത ലഹരി വസ്തുക്കള്‍ തീരത്ത് ഉപേക്ഷിച്ച നിലയിലാണ് പിടിച്ചെടുത്തത്.

മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ തടയുന്നതിൽ ആഭ്യന്തര മന്ത്രാലായം തങ്ങളുടെ പ്രതിജ്ഞാബദ്ധത ഉറപ്പാക്കുമെന്ന്  മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റിൽ ആവർത്തിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News