Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ നാലാം ഘട്ട ഇളവുകൾ,ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

September 30, 2021

September 30, 2021

ദോഹ : ഖത്തറിൽ  കോവിഡ് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇളവുകൾ വിശദമായി മനസിലാക്കാം.ഒക്ടോബർ മൂന്നു മുതൽ നിലവിൽ വരുന്ന ഇളവുകൾ ഇങ്ങനെയാണ് :

പുറത്തിറങ്ങുമ്പോൾ മാസ്ക് ആവശ്യമായ സ്ഥലങ്ങൾ :

മാര്‍ക്കറ്റുകള്‍, പ്രദര്‍ശനങ്ങള്‍, ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍

പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, അവയുടെ പരിസരങ്ങള്‍

പുറം ജോലികളിലേര്‍പ്പെട്ട ജീവനക്കാര്‍ ( പുറത്ത് തൊഴിലാളികൾ ഒരുമിച്ച് ജോലി ചെയ്യുന്ന,പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ മാസ്ക് നിര്ബന്ധമായിരിക്കും)

മറ്റിടങ്ങളിൽ മാസ്ക് നിർബന്ധമില്ല.

പള്ളികളിൽ സാമൂഹിക അകലം നിർബന്ധമില്ല 

നാലാം ഘട്ട ഇളവുകളുടെ ഭാഗമായി പള്ളികളിൽ ജുമാ ഉൾപ്പെടെയുള്ള നമസ്‍കാരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി. എന്നാൽ ജുമാ നമസ്കാരത്തിന് മുമ്പുള്ള ഖുതുബ സമയത്ത് ഒരു മീറ്റർ അകലത്തിലായിരിക്കണം ഇരിക്കേണ്ടത്. ടോയ്‌ലറ്റുകൾ തുറക്കാം. ഒപ്പം തിരക്ക് കുറഞ്ഞ പള്ളികളിൽ അംഗസ്നാനം നടത്താനുള്ള സൗകര്യങ്ങളും തുറക്കാം.

ഓഫീസുകൾ 

പൊതു സ്വകാര്യ മേഖലകളില്‍ മുഴുവന്‍ ജോലിക്കാര്‍ക്കും നേരിട്ട് ഹാജരായി ജോലി ചെയ്യാം.

സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു ചടങ്ങുകള്‍

തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ പരമാവധി ആയിരം പേരും അടച്ചിട്ട സ്ഥലങ്ങളില്‍ 500 പേരും മാത്രമേ പങ്കെടുക്കാവൂ. ഇത്തരം പരിപാടികള്‍ക്ക് മന്ത്രാലയത്തിന്‍റെ അനുമതി നിര്‍ബന്ധമാണ്.

പ്രത്യേക ശ്രദ്ധക്ക് 

സ്വന്തമായി നമസ്കാരപായ കരുതൽ, ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ്, മാസ്ക് ധരിക്കൽ തുടങ്ങി നിബന്ധനകൾ കർശനമായി തന്നെ തുടരും. ഒക്ടോബർ 3 മുതൽ പുതിയ ഇളവുകൾ നിലവിൽ വരും.


Latest Related News