Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പക്ഷഭേദമില്ലാത്ത ഇടപെടൽ,ഖത്തർ കെ.എം.സി.സിക്ക് നോർക്കയുടെ അംഗീകാരം

February 07, 2023

February 07, 2023

ന്യൂസ്‌റൂം ബ്യുറോ
മുസ്ലിം ലീഗിന് കീഴിലുള്ള പ്രവാസി സംഘടനയായ കെ.എം.സി.സി ഖത്തർ ഘടകത്തിന് നോർക്കയുടെ അംഗീകാരം. വിഭാഗീയമല്ലാത്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകിയതെന്ന് ചെയർമാൻ ശ്രീരാമകൃഷ്ണൻ പറഞ്ഞു.അതേസമയം, മത ജാതി ഭിന്നതകൾ വെച്ച് പ്രവർത്തിക്കുന്ന സംഘടനകൾക്ക് നോർക്കയുടെ അംഗീകാരം നൽകുന്നതിലെ നിരോധനം തുടരുമെന്ന് ചെയർമാൻ പറഞ്ഞു. നോർക്ക യോഗത്തിലാണ് തീരുമാനം. മറ്റ് രാജ്യങ്ങളിലെ സംഘടനകൾക്ക് അപേക്ഷ ലഭിക്കുന്ന മുറക്ക് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു.

കോവിഡിന്റെ ഭീതിദമായ നാളുകളിൽ ഖത്തർ കെ.എം.സി.സി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 36 ചാർട്ടേഡ് വിമാനങ്ങളാണ്  കെ.എം.സി.സിയുടെ വിവിധ ഘടകങ്ങൾ ചേർന്ന് ഖത്തറിൽ നിന്നും നാട്ടിലേക്കയച്ചത്. ലോക്ക് ഡൗണിന്റെ ആ മാസങ്ങളിൽ തുമാമയിലെ കെ.എം.സി.സി ആസ്ഥാനം 24 മണിക്കൂറും പ്രവർത്തന സജ്ജമായിരുന്നു.

പതിനായിരക്കണക്കിന് ഭക്ഷണക്കിറ്റുകൾ വീടുകളിൽ എത്തിക്കുകയും നാട്ടിലേക്ക് യാത്ര ചെയ്യാനാവാതെ കുടുങ്ങിയവർക്ക് മരുന്നുകളെത്തിച്ചു നൽകുകയും ചെയ്തിരുന്നു.മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കൗൺസിലിങ്ങ് സെഷനുകൾ നടത്തിയും നാട്ടിൽ പോകുന്ന അംഗങ്ങൾക്കും മരണമടഞ്ഞവർക്കുമൊക്കയായി കോടിക്കണക്കിന് രൂപയുടെ ധന സഹായം നൽകിയും കെ.എം.സി.സി നടത്തിയ ഇടപെടലുകൾ ഏറെ പ്രശംസനീയമാണ്.

മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും ഖത്തറിൽ തന്നെ സംസ്കരിക്കുന്നതിലും കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി വര്ഷങ്ങളായി മാതൃകാപരമായ സേവനങ്ങളാണ് നടത്തിവരുന്നത്.
ഈ സേവനങ്ങൾ മുൻ നിർത്തി ഖത്തർ അഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഹ്യൂമൻ റൈറ്റ്‌സ് വിഭാഗം ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തനം നടത്തിയതിനുള്ള അവാർഡ് ഖത്തർ കെ.എം.സി.സിക്ക് നൽകിയിരുന്നു.
അതേസമയം, മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് കെ.എം.സി.സിക്ക് നോർക്കയിൽ അംഗീകാരം നൽകിയതെന്ന ആരോപണവും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.എന്നാൽ  കെ.എം.സി.സി ഖത്തർ ഘടകത്തിന് നോർക്ക അഫിലിയേഷൻ നൽകാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ പറഞ്ഞു. തീരുമാനം
രാഷ്ട്രീയ പ്രേരിതമാണെങ്കിൽ ഖത്തറിനേക്കാളും മൂന്നും നാലും ഇരട്ടി അംഗസംഖ്യയുള്ള യു.എ.ഇ, സൗദി അടക്കമുള്ള ഖത്തറിനെക്കാൾ വലിയ രാജ്യങ്ങളിലെ കെ.എം.സി.സിക്കാണ് നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.    
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News