Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ കായകുളം നിവാസികൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

April 10, 2023

April 10, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തറിലെ കായംകുളം നിവാസികളുടെ കൂട്ടായ്മയായ  കായംകുളം പ്രവാസിഅസോസിയേഷൻ, ഖത്തർ (കപ്പാഖ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ വക്രയിലെ റോയൽ പാലസ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽസാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

പ്രസിഡന്റ്‌  ഇർഷാദ് പായിക്കാട്ട് അധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി മുജീബ് കപ്പകശ്ശേരിൽ സ്വാഗതം ആശംസിച്ചു. “വ്രതവും മാനവികതയും” എന്ന വിഷയത്തിൽ സുരേഷ് കരിയാട് മുഖ്യ പ്രഭാഷണം നടത്തി. 

സൈഫുദ്ധീൻ, സത്താർ മാളിയേക്കൽ, ഫയാദ്, അജി കടേശേരിൽ ,സിയാദ്, ഷൈജു ധമനി,അസീം അസീസ്,അമീർ,സക്കറിയ , സമദ് ,വരുൺ , സന്തോഷ്‌, ബിജു ജോൺ, അൻസാരി തുടങ്ങി വിവിധ സംഘടന നേതാക്കൾ പങ്കെടുത്തു.അസീം സലാഹുദ്ധീൻ നന്ദി പറഞ്ഞു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News