Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇന്ത്യ - ഖത്തര്‍ വോളിബോള്‍ സൗഹൃദ മത്സരം ഇന്ന്

September 02, 2019

September 02, 2019

ദോഹ: ഇരുപതാമത് പുരുഷ വിഭാഗം ഏഷ്യന്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം ആദ്യ സന്നാഹ മത്സരത്തില്‍ ഖത്തറുമായി ഇന്ന് ഏറ്റുമുട്ടും.

സലാത്തയിലെ അല്‍ അറബി സ്റ്റേഡിയത്തിന് സമീപമുള്ള ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് ഏഴു മണിക്കാണ് മത്സരം. മോഹന്‍ ഉക്കരപാന്‍ഡ്യന്റെ നായകത്വത്തില്‍ ഇന്ന് ഇറങ്ങുന്ന പന്ത്രണ്ടംഗ ടീമില്‍ മലയാളികളായ അഖിന്‍ ജാസ്, അജിത് ലാല്‍ എന്നിവരുണ്ട്.

കൂടാതെ കേരള സംസ്ഥാന ടീമിന്റെ ആക്രമകാരിയായ തമിഴ് നാട്ടുകാരന്‍ ജെറോം വിനീത്, രഞ്ജിത് സിംഗ്, വിനീത് ചൗധരി, അശ്വല്‍ റായ്, ദീപേഷ് കുമാര്‍ സിന്‍ഹ, പങ്കജ് ശര്‍മ്മ, അമിത് കുമാര്‍, മനോജ്, കമലേഷ് കാര്‍ത്തിക് എന്നീ കളിക്കാരും ഇന്ത്യന്‍ കരുത്ത് തെളിയിക്കാന്‍ ഇറങ്ങുന്നുണ്ട്. പ്രവേശനം സൗജന്യമായിരിക്കും.


Latest Related News