Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷന് പുതിയ മേധാവികൾ

November 22, 2023

News_Qatar_Malayalam

November 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിലെ സുപ്രധാന പദവികളിൽ പുതിയ മേധാവികളെ നിയമിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ് വിവിധ വിഭാഗങ്ങളുടെ മേധാവികളെ പ്രഖ്യാപിച്ചത്.

ഡോ. യൂസുഫ് ഖാലിദ് അൽ മസ്‍ലമാനിയെ ക്ലിനിക്കൽ വിഭാഗം ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറായി നിയമിച്ചു. ചീഫ് ഓഫ് ബിസിനസ് സർവിസായി ഫാത്തിമ ഹൈദർ അബ്ദുല്ല, സർജിക്കൽ സർവിസ് ചീഫ് മെഡിക്കൽ ഓഫിസറും ചെയർമാൻ ഓഫ് സർജറിയുമായി ഡോ. മുഹമ്മദ് അബു നദ, ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറും, കമ്യൂണിക്കബ്ൾ ഡിസീസ് സെന്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായി ഡോ. മുന അൽ മസ്‍ലമാനി, ആംബുലേറ്ററി കെയർ സെന്റർ മെഡിക്കൽ ഡയറക്ടറും സി.ഇ.ഒയുമായി ഡോ. ഖാലിദ് മുഹമ്മദ് അൽ ജൽഹം എന്നിവരെയും നിയമിച്ചു. 

നാസർ സഈദ് അൽ ജാഫലി അൽ നുഐമി (പേഷ്യന്റ് എക്സ്പീരിയൻസ് സെന്റർ ചീഫ്), ഡോ. അഫ്താബ് മുഹമ്മദ് ഉമർ (എമർജൻസി മെഡിസിൻ ചെയർമാൻ), ഡോ. ഖലീഫ അൽ അൻസാരി (ഡെൻറിസ്ട്രി ചെയർ) എന്നിവരാണ് മറ്റു വിഭാഗം മേധാവികൾ. ഹമദിൽ ആരോഗ്യ മേഖലയിൽ നിരവധി വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരാണ് സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെട്ടത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News